ഉറക്കമില്ലായ്മ ഗൗരവമായെടുക്കണം ,അകാലമരണം വരെ സംഭവിക്കാം

നല്ല ഭക്ഷണം...നല്ല ഉറക്കം....ഇവ ജീവിതത്തിൽ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാൽ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലോ ?
പ്രായപൂർത്തി ആയ ഒരാൾക്ക് ചുരുങ്ങിയത് 7 -8 മണിക്കൂർ ഉറക്കം ആവശ്യമാണ്. തുടർച്ചയായി ഉറക്കം നഷ്ട്പ്പെടുന്നുണ്ടെങ്കിൽ വലിയ അപകടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സമയം ഉറക്കം ആവശ്യമാണ്
ഓർമക്കുറവ്,ശ്രദ്ധക്കുറവ്,സ്കിൻ ഏജിങ് , അമിതവണ്ണം , കാഴ്ചക്കുറവ് , ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ്, ലൈംഗിക ശേഷിക്കുറവ് എന്നിവയെല്ലാം ഉറക്കമില്ലായ്മയുടെ പാർശ്വഫലങ്ങളാണ്. സ്ഥിരമായി 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാത്തവർക്ക് അകാലമരണം വരെ സംഭവിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
മസ്തിഷ്കം ശാന്തമാണെങ്കില്‍ ഉറക്കവും ലഭിക്കും. കഴിക്കുന്ന ആഹാരവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്.ചില തരം ആഹാരം കഴിച്ചാല്‍ ഉറക്കം ലഭിക്കും. മറ്റ് ചിലവ ഉറക്കം ലഭിക്കാതിരിക്കാനും വഴിയൊരുക്കും.
പ്രോട്ടീന്‍ ഉണ്ടാക്കുന്ന അമീനോ അസിഡായ ‘ട്രയോഫന്‍’ ഉറക്കം ലഭിക്കുന്നതിന് കാരണമാകും. അതിനാല്‍ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ പ്രയോജനപ്രദമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമില്ലാത്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസം, മത്സ്യം, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉറക്കത്തിന് ഭംഗം വരുത്തും .
ശാന്തമായ മനസ്സോടെ ഉറങ്ങാൻ കിടക്കുക. ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതും യോഗ, മെഡിറ്റേഷൻ എന്നിവ ശീലിക്കുന്നതും ഉറക്കം വരുന്നതിനു സഹായിക്കും
https://www.facebook.com/Malayalivartha