കിഡ്‌നി പ്രവർത്തനരഹിതമാകുമ്പോൾ ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

ശരീരത്തിലെ ഏതെങ്കിലും അവയവം പ്രവര്‍ത്തന രഹിതമാവാന്‍ പോവുകയാണെങ്കിൽ ശരീരം അതിന്റെ മുന്നറിയിപ്പുകള്‍ നമുക്ക് നൽകും. കിഡ്‌നി അപകടാവസ്ഥയിലാകുമെന്നതിന്റെ മുന്നറിയിപ്പ് ശരീരം തരുന്നത് മൂത്രത്തിൽ ഉള്ള ഇത്തരം മാറ്റങ്ങളിലൂടെയാണ്.
വിട്ടു മാറാത്ത ക്ഷീണം ,ശ്വാസതടസ്സം എന്നിവക്കൊപ്പം മൂത്രത്തിന്റെ അളവ് കുറയുകയോ മൂത്രത്തില്‍ രക്തത്തിന്റെ അംശമോ മൂത്രത്തിന്റെ നിറത്തിന് വ്യത്യാസം ഉണ്ടാവുകയോ അനുഭവപ്പെടുകയാണെങ്കില്‍ കിഡ്‌നി തകരാറിലാകാൻ തുടങ്ങുന്നു എന്ന് സംശയിക്കണം.
ഒന്നും കഴിക്കാതെ തന്നെ വായില്‍ ലോഹ രസം അനുഭവപ്പെടുകയാണെങ്കില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
ഇടക്കിടെയുള്ള ഛര്‍ദ്ദിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഭക്ഷണത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതിരിക്കുമ്പോൾ അടിക്കടി ഛര്‍ദ്ദി ഉണ്ടാകുന്നത് കിഡ്‌നി തകരാറിലാണ് എന്ന് സൂചിപ്പിക്കുന്ന ഒന്നാണ്.
വയറു വേദനയാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. കിഡ്‌നി സംബന്ധമായ പ്രശ്‌നം ഉണ്ടെങ്കില്‍ അതിന്റെ ഫലമായും വയറു വേദന ഉണ്ടാവുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അതും പലപ്പോഴും കിഡ്‌നി ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ലക്ഷണമാണ്.
https://www.facebook.com/Malayalivartha