കുട്ടികൾ, പ്രത്യേകിച്ച് പ്രായപൂർത്തിയായ പെൺകുട്ടികൾ കാലിന്മേൽ കാൽ കയറ്റി ഇരിക്കരുത്

പണ്ട് കാലത്ത് വീട്ടിൽ മുത്തശ്ശിമാരും പ്രായമായവരും പെണ്മക്കളെ ഉപദേശിക്കുന്ന ഒരു കാര്യമുണ്ട് - കുട്ടികൾ, പ്രത്യേകിച്ച് പ്രായപൂർത്തിയായ പെൺകുട്ടികൾ കാലിന്മേൽ കാൽ കയറ്റി ഇരിക്കരുത്. നിഷേധിത്തരം എന്നൊക്കെ അവർ പറഞ്ഞിരുന്നെങ്കിലും പണ്ടുള്ളവർ പറയുന്നതിനൊക്കെ കൃത്യമായ കാരണങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം .
ആരോഗ്യകരമായ കാരണങ്ങളാൽ ഈ ഇരുപ്പ് അത്ര നല്ലതല്ല;എങ്കിലും സ്ത്രീകൾക്കാണ് ദോഷം കൂടുതൽ
കാലിൽ കാൽ കയറ്റി ഇരിക്കുന്നത് സ്ത്രീകളില്‍ വജൈനല്‍ യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകുമെന്നതാണ് പ്രധാന ദോഷം .രക്തപ്രവാഹം കുറയുന്നതും വായുപ്രവാഹം കുറയുന്നതുമാണ് കാരണം.ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും ഈ ഇരുപ്പ് ദോഷം ചെയ്യും. മാസമുറ ക്രമക്കേടുകൾ ഉണ്ടാകാനും ഇങ്ങനെ ഇരിക്കുന്നത് കാരണമാകും.
ഗർഭിണികൾ ഇങ്ങനെ ഇരുന്നാൽ കാലുകൾക്ക് വേദന ഉണ്ടാകാനിടയുണ്ട്. രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് കാരണം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വരെ പ്രതികൂലമായി ബാധിച്ചേക്കാം.
15 മിനിറ്റിൽ കൂടുതൽ നേരം ഇങ്ങനെ ഇരിക്കുമ്പോൾ കാലുകൾക്ക് പലർക്കും മരവിപ്പ് തോന്നാറുണ്ട്. കാലിലേക്കുള്ള രക്ത പ്രവാഹം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. കൂടുതൽനേരം ഇങ്ങനെയിരിക്കുന്നത് സ്‌ട്രോക്കിനുവരെ കാരണമായേക്കാമെന്നാണ് പറയുന്നത്. നടുവേദന, കഴുത്തുവേദന ,അരക്കെട്ടിനു പ്രശ്നങ്ങൾ എന്നിവയും ഈ ഇരുപ്പ് കൊണ്ട് ഉണ്ടാകാം .
രക്തപ്രവാഹത്തിൽ വരുന്ന മാറ്റങ്ങൾ ബി പി കൂടാനും ഹൃദയം ,തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെയും വരെ ബാധിച്ചേക്കാം. അതുകൊണ്ട് നമുക്ക് പഴമയിലേക്കുതന്നെ തിരിച്ചു പോകാം . ഇരുപ്പിലും നടപ്പിലും സൂക്ഷിച്ച് ആരോഗ്യം കൈവരിക്കാം
https://www.facebook.com/Malayalivartha