കൃത്യമായ നേത്ര പരിശോധന ജീവൻ രക്ഷിക്കും

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍ . കണ്ണുകള്‍ നോക്കിയാൽ ഒരാളുടെ ആരോഗ്യ സ്ഥിതി അറിയാം. നേത്ര പരിശോധന നിങ്ങൾക്ക് വരാൻ പോകുന്ന അസുഖങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകും .
"കണ്ണ് ആരോഗ്യത്തിന്റെ ജാലകമാണ്". എന്ന് പറയാം. ഒരു സാധാരണ നേത്രപരിശോധനയിലൂടെ ഡോക്ടര്‍മാര്‍ക്ക് നിരവധി രോഗങ്ങളുടെ സൂചനകള്‍ ലഭിക്കും. കണ്ണുകള്‍ക്ക് നിങ്ങളുടെ പൊതുവായ ആരോഗ്യനിലയെക്കുറിച്ച് നിരവധി വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. മിക്കപ്പോഴും, ഒരു നേത്രരോഗവിദഗ്ധന്‍/വിദഗ്ധയ്ക്ക് രോഗിയുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാന കാരണം മനസ്സിലാക്കാന്‍ സാധിക്കും.
ഡയബെറ്റിസ് (പ്രമേഹം): സാധാരണ നേത്രപരിശോധനാ സമയത്ത് പ്രമേഹം തിരിച്ചറിയാന്‍ സാധിക്കും. 50 ശതമാനം പ്രമേഹ രോഗികള്‍ക്കും കണ്ണിന് തകറാറുണ്ടാവാറുണ്ട്. സിരകളില്‍ അമിതമായി പഞ്ചസാര അടിഞ്ഞുകൂടുന്നതു മൂലം അവ തടസ്സപ്പെടുന്നതിനും വീങ്ങുന്നതിനും കാരണമാവുകയും, റെറ്റിനയിലേക്കുള്ള സൂക്ഷ്മങ്ങളായ രക്തവാഹിനികള്‍ പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഡയബെറ്റിക് റെറ്റിനോപ്പതിക്കും അന്ധതയ്ക്കും കാരണമാകുന്നു.നേത്ര പരിശോധനയിലൂടെ പ്രമേഹം മുൻകൂട്ടി അറിയാൻ കഴിയും
ഉയര്‍ന്ന രക്തസമ്മര്‍ദം:
കാഴ്ചയുടെ പ്രധാന വില്ലനാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. അലര്‍ജിയും മറ്റ് കാരണങ്ങളുമല്ലാതെ കണ്ണുകള്‍ക്ക് നല്ല ചുവപ്പ് ഛായയാണെങ്കില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിരക്കിലാണെന്ന് കരുതാം. കണ്ണില്‍ ഞരമ്പുകള്‍ തെളിഞ്ഞ് ചുവന്ന് കാണുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലമാകാം. കാഴ്ച മങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മൂലം ഡോക്ടറെ കാണുകയാണെങ്കില്‍, ചിലയവസരങ്ങളില്‍, രക്തസമ്മര്‍ദം കൂടുതലാണോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടും. കണ്ണുകളിലെ രക്തക്കുഴലുകളില്‍ സ്വാഭാവികനിലയില്‍ നിന്ന് വ്യത്യസ്തമായി വളരെ ശക്തിയോടെയുള്ള രക്തപ്രവാഹം കണ്ടെത്തുകയാണെങ്കില്‍, അത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ സൂചനയായി കണക്കാക്കാം. ഇത് ഹൈപ്പര്‍ടെന്‍സിവ് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഉയര്‍ന്ന കൊളസ്ട്രോള്‍ നില:
കണ്‍പോളകളില്‍ കൊഴുപ്പടിയല്‍, ഉണ്ടെങ്കില്‍ അത് ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോളിന്റെ സൂചനയായിരിക്കാം. കോര്‍ണിയയുടെ അറ്റത്തായി ചാര നിറത്തിലുള്ള ഒരു വളയം രൂപപ്പെടുകയും ചെയ്തേക്കാം. ഇത് കൊളസ്ട്രോളും ട്രൈഗ്ളിസറൈഡും ഉയര്‍ന്ന നിലയില്‍ ആയിരിക്കുമെന്നതിന്റെയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള അപകടസാധ്യതയുടെയും സൂചനയായിരിക്കും.
മഞ്ഞപ്പിത്തം: കണ്ണുകളുടെ വെളുത്ത ഭാഗത്തും ചര്‍മ്മത്തിലും മഞ്ഞനിറം ബാധിക്കുന്നതിലൂടെ ഇതിന്റെ സൂചന വ്യക്തമായിരിക്കും. കണ്ണുകള്‍ പരിശോധിക്കുന്നതിലൂടെ കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
സിക്കിള്‍ സെല്‍ അനീമിയ: റെറ്റിനല്‍ വെയിന്‍ ഒക്ളൂഷന്‍, അട്രോഫി അഥവാ ഐറിസ് ദുര്‍ബലമാകല്‍, റെറ്റിനയുടെ അതിരുകളിലെ നിറവ്യത്യാസം തുടങ്ങിയ സിക്കിള്‍ സെല്‍ അനീമിയയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കണ്ണുകളില്‍ പ്രതിഫലിക്കും. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് സിക്കില്‍ സെല്‍ റെറ്റിനോപ്പതിയിലേക്ക് നയിക്കുകയും കണ്ണുകളില്‍ കടുത്ത രക്തസ്രാവം ഉണ്ടാവുകയും റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റിനു കാരണമാവുകയും ചെയ്യും.
ഗ്രേവ്സ് ഡിസീസ്: 'എക്സോഫ്തല്‍മസ്' എന്നപേരിലും ഇത് അറിയപ്പെടുന്നു. തൈറോയിഡിന്റെ പ്രവര്‍ത്തനം അധികമാകുന്നതിനാല്‍ കണ്ണുകള്‍ മുഴച്ചുവരുന്ന അവസ്ഥയാണിത്.
തിമിരം: കണ്ണുകള്‍ക്കുള്ളിലെ ലെന്‍സുകള്‍ അതാര്യമാകുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രായമായവരില്‍ കണ്ടുവരുന്ന ഈ അവസ്ഥ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.
മയസ്തേനിയ ഗ്രാവിസ്: കണ്‍പോളകള്‍ തൂങ്ങുന്നത് മിക്കപ്പോഴും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയസ്തേഷ്യ ഗ്രാവിസ് മൂലവും ഇതുണ്ടാകാം. പേശികള്‍ ദുര്‍ബലമാകുന്നതാണ് ഇതിന്റെ ലക്ഷണം.
ഹോര്‍ണര്‍ സിന്‍ഡ്രോം: കണ്‍പോളകള്‍ തൂങ്ങുന്നതായും കൃഷ്ണമണികള്‍ വ്യത്യസ്ത വലിപ്പത്തിലുള്ളതായും കണ്ടെത്തുകയാണെങ്കില്‍, ഉടന്‍ ഡോക്ടറുടെ സഹായം തേടണം. ഇത് ഹോര്‍ണര്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാണ്.
മര്‍ഫാന്‍ സിന്‍ഡ്രോം: ഇത് ഒരു ജനിതക തകരാറാണ്. കണ്ണുകളുടെ ലെന്‍സിന്റെ സ്ഥാനത്തില്‍ വ്യത്യാസം വരുന്നത് ശ്രദ്ധിക്കുന്ന ഒരു നേത്രരോഗവിദഗ്ധന്‍/വിദഗ്ധയ്ക്ക് ഇത് തിരിച്ചറിയാന്‍ സാധിക്കും.
അതിനാല്‍, നിങ്ങള്‍ക്ക് പ്രത്യേക നേത്ര പ്രശ്നങ്ങള്‍ ഇല്ല എങ്കില്‍പ്പോലും സ്ഥിരമായ ഇടവേളകളില്‍ നേത്രപരിശോധന നടത്തുക.
https://www.facebook.com/Malayalivartha