ഉപ്പു വെള്ളത്തിലെ കുളി ആരോഗ്യദായകമോ?

ആരോഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ ജനത. അതിനു വേണ്ടി എത്ര കാശ് മുടക്കാനും എത്രത്തോളം ബുദ്ധിമുട്ടുകൾ സഹിക്കാനും നമ്മൾ തയ്യാറായുമാണ്. എന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ യാതൊരു ചിലവും കൂടാതെ അതിലുപരി പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാം. എങ്ങനെയെന്ന് നോക്കാം.
അതായത് നിത്യേന കുളിക്കുന്നവരാണല്ലോ നമ്മൾ. ഇനിമുതൽ ചെറു ചൂടു വെള്ളത്തിൽ രണ്ടു ടീസ്പൂൺ ഉപ്പിട്ട് കുളിക്കാം. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത്. ഒരാഴ്ച കൊണ്ട് തന്നെ ഇതിന്റെ ഫലം അറിയാനും കഴിയും. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം ആണിത്.
ഉപ്പ് വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങളെ ആഗിരണം ചെയ്ത്ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും പ്രദാനം ചെയ്യുന്നു. ഇത് പതിവാക്കിയാൽ ചര്‍മ്മത്തിലെ വരകളും ചുളിവുകളും മാറുന്നതോടൊപ്പം ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ഇതോടൊപ്പം ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം തിരികെ കിട്ടുകയും ചെയ്യും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തിയുമാണ് ഇത് സാധ്യമാക്കുന്നത്.
ഫോസ്ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പരിരക്ഷയ്ക്ക് വളരെ നല്ലതാണു. പേശീ വേദന അകറ്റാൻ ഇത്തരം ബാത്ത് സൾട്ടുകൾക്ക് കഴിയും. മാനസിക സമ്മർദ്ദം കുറക്കാനും ഉപ്പു വെള്ളത്തിലെ കുളി സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഏവരെയും അലട്ടുന്ന ഒന്നാണല്ലോ വിയർപ്പു നാറ്റം. ഇതിൽ നിന്ന് രക്ഷ നേടാനും ഉപ്പു വെള്ളത്തിൽ കുളിച്ചാൽ മതിയാകും. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന നടുവേദന മാറ്റാനും ഇത് സഹായിക്കുന്നു. ആർത്രൈറ്റിസ് ഉള്ളവർക്കും ചൂടു വെള്ളത്തിലെ കുളി പതിവാക്കാം.
ഇപ്പോൾ മനസ്സിലായില്ലേ ചൂടു വെള്ളത്തിലെ കുളി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശമിപ്പിക്കുന്ന ഒന്നാണെന്ന്. ഇനിയും ചിന്തിച്ചു സമയം കളയാതെ ഇന്ന് തന്നെ ഉപ്പുവെള്ളത്തിലെ കുളി ശീലമാക്കൂ.
https://www.facebook.com/Malayalivartha