ചുവന്ന ചുണ്ടുകൾ മനോഹരമാക്കാൻ ഏറെ മാർഗങ്ങളുമുണ്ട്

മനോഹരമായ ചുവന്നു തുടുത്ത ചുണ്ടുകൾ ആരാണ് ഇഷ്ടപെടാത്തത്. മനോഹരമായ ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണവും ആകര്‍ഷണീയവുമാണ്. ചുണ്ടു വരളുന്നതും വിണ്ടു പൊട്ടുന്നതും പലരുടേയും പ്രശ്‌നമാണ്. ചുണ്ടുകളുടെ ഭംഗി എന്ന് ഉദ്ദേശിക്കുന്നത് ചുവപ്പു നിറം മാത്രമല്ല തുടിപ്പും മാർഗവും കൂടിയാണ്. പക്ഷേ നല്ല ചുമപ്പൻ ചുണ്ടുകൾ കണ്ടു പലപ്പോഴും അസൂയപ്പെടാറുണ്ട്. എന്നാൽ അതുപോലെ തന്നെ മനോഹരമാക്കാൻ ഏറെ മാർഗങ്ങളുമുണ്ട്.
ചുണ്ടുകള്‍ വിണ്ടുപൊട്ടുമ്പോള്‍ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ലിപ്ബാം കൂടി ഉപയോഗിക്കുന്നത് നല്ലതാണ്. നല്ലയിനം ലിപ്സ്റ്റിക് ഉപയോഗിക്കേണ്ടതും വളരെ പ്രധാനം.
ഒരു ടേബിള് സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിള് സ്പൂൺ കടലുപ്പ്, എന്നിവ ഒരു പാത്രത്തിലെടുക്കുക. ഈ മിശ്രിതം പഞ്ഞി ഉപയോഗിച്ച് ചുണ്ടില്പുരട്ടുക. ഒരു മിനുട്ട് നേരം ചുണ്ടിൽ വിരലുകൊണ്ട് വൃത്തകൃതിയിൽ തടവുക. ഇത് ചുണ്ടുകളെ കൂടുതൽ മൃദുലവും മിനുസവുംമാക്കിത്തീർക്കുന്നു .
അമിതമായ സൂര്യപ്രകാശം എൽക്കുമ്പോൾ ചുണ്ടുകൾ ചൂട് കൊണ്ട് വിണ്ടു കീറാൻ സാധ്യതകൾ ഉണ്ട്. ഇതിനു ഗ്ലിസെറിൻ നല്ല മരുന്നാണ്. എന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസെറിൻ എടുത്തു ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുക. ഇത് ചുണ്ടിനെ വരണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
ചുണ്ടിന്റെ വരൾച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ് രണ്ടു തുള്ളി ചെറുനാരങ്ങാനീര്, രണ്ട് തുള്ളി തേനുമായി ചേർത്ത് ചുണ്ടില്
പുരട്ടുക . ഇത് ഒരു മണിക്കൂർ സമയം നിലനിർത്തണം.
ബദാം ഓയിൽ മികച്ച അധര സംരക്ഷിണിയാണു. ഇത് ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.
ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കും.
പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ചുണ്ടു വരണ്ടുപോകാനും ചുണ്ടുകള്‍ കറുക്കാനുമുള്ള കാരണങ്ങളാണ്. ഇത്തരം രീതികള്‍ ഉപേക്ഷിക്കുക.
പണച്ചെലവില്ലാതെ തന്നെ ചുണ്ടിന്റെ ഇരുണ്ട നിറം മാറ്റാനും സാധിക്കും . ആരോഗ്യമുള്ള ശർമ്മത്തിന് ആവശ്യമായ പ്രധാന ഘടകമാണ് ജലം. ദിവസം മുഴുവനും ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ഇത് ചുണ്ടിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
https://www.facebook.com/Malayalivartha