അഴകൊത്ത വയര്‍ സ്വന്തമാക്കാൻ എളുപ്പവഴികൾ

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. സ്ത്രീയും പുരുഷനും പൊതുവായ വളരെച്ചുരുക്കം സൗന്ദര്യസമവാക്യങ്ങളില്‍ ഒന്നാണ് ഈ വയര്‍ കുറയ്ക്കുകയെന്നത്.എന്നാൽ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല . അൽപ്പമൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുന്ദരനും സുന്ദരിയുമാകാം.
ഒരാള്‍ ദിവസവം കഴിയ്ക്കുന്ന ഭക്ഷണത്തിന് ഏതാണ്ട് നിശ്ചിത അളവുണ്ടാകും. വിശപ്പു മാറാനോ വയര്‍ നല്ലപോലെ നിറയാനോ ഉള്ള ആഹാരം. ഇതിന്റെ അളവു കുറയ്ക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഒരുമിച്ചല്ല, കുറേശെ അളവു കുറയ്ക്കാം. എന്ന് വെച്ച് വിശന്നു കഴിയണമെന്നൊന്നുമില്ല. സാലഡുകള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം. ഇവ പെട്ടെന്ന് തയ്യാറാക്കാം. ആരോഗ്യകരമായി വയര്‍ നിറയ്ക്കുകയും ചെയ്യും. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.
ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. തേന്‍ കൊഴുപ്പു കുറയ്ക്കും. ചെറുനാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പും വിഷാംശവും പുറന്തള്ളുകയും ചെയ്യും.
ആവശ്യത്തിലധികം ഉപ്പ് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ .ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.കറികളിലും മറ്റുമുള്ള ഉപ്പ് കുറക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്.
മധുരത്തിനു പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. പകരം തേനുപയോഗിക്കാം മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
ഉദാസീനമായ ജീവിത ശൈലിയാണ് വയറില്‍ കൊഴുപ്പടിയുന്നതിനുള്ള പ്രാഥമിക കാരണങ്ങളില്‍ ഒന്ന്. ചെറിയ രീതിയിലുള്ള വ്യായാമമുറ അഭ്യസിക്കണം. എയ്‌റോബിക്‌സ്, ഓട്ടം, ചാട്ടം, നീന്തല്‍ തുടങ്ങിയ വ്യായാമ മുറകള്‍ ശീലിക്കുന്നതും യോഗ ചെയ്യുന്നതും നല്ലതാണ്.
നിസാരമെന്ന് തോന്നുമെങ്കിലും ഉത്കണ്ഠക്കും വയറില്‍ കൊഴുപ്പടിയുന്നതില്‍ നല്ല പങ്കുണ്ട്. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.ഇഞ്ചി , ആപ്പിൾ, മധുരക്കിഴങ്ങ്, ബീൻസ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം
മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha