കൈമുട്ടിൽ കറുപ്പോ? ഇനിയെന്തിനു ടെൻഷൻ

സൗന്ദര്യം സംരക്ഷിക്കാൻ നാം പല വഴികളും ആരായുകയും പരീക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എങ്കിലും കൈമുട്ടിലെ കറുപ്പ് ഒരു പ്രശ്നം തന്നെയാണ്. സൗന്ദര്യത്തോടൊപ്പം ആത്മവിശ്വാസവും വർധിച്ചു എങ്കിൽ മാത്രമേ കാര്യമുള്ളൂ. മുഖം ഭംഗിയായും കൈമുട്ടുകൾ കരുത്തും ഇരുന്നാൽ ഒരുപക്ഷെ ആദ്യം ശ്രദ്ധിക്കുന്നത് മുട്ടുകൾ ആയിരിക്കാം. മുട്ടിലെ ചർമ്മത്തിന് കട്ടി കൂടുന്നതാണ് ഇതിനു കാരണം. എന്നാൽ ഇത്തിരി ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം. എങ്ങനെയെന്നല്ലേ? താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ;
1. പഞ്ചസാരയും ഒലീവ് എണ്ണയും കൂടി മിക്സ് ചെയ്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. 5 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസവും ഒരു നേരം ആവർത്തിക്കുക. കൈമുട്ടിലെ ദൃഢതയ്ക്ക് അയവുവന്നു മൃദുവാകുന്നതോടൊപ്പം നിറവും വർധിക്കുന്നു.
2. പകുതി മുറിച്ച ചെറുനാരങ്ങയിൽ അല്‍പം ബേക്കിംഗ് സോഡ വിതറി രണ്ട് കൈമുട്ടിലും മാറി മാറി പുരട്ടുക. പതിനഞ്ച് മിനിട്ട് ഇത്തരത്തില്‍ ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. നിത്യേന ചെയ്താൽ ഒരാഴ്ചക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.
3. ചെറുനാരങ്ങയുടെ നീരും ഗ്ലിസറിനും കൂടി മിക്സ് ചെയ്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് കൈമുട്ടുകളിൽ പുരട്ടുക. മുട്ടിലെ കറുത്ത നിറം മാറ്റാൻ ഇത് വളരെ നല്ല ഒന്നാണ്.
ഈ വക ടിപ്‌സുകൾ നമുക്കു വീട്ടിൽ ചെയ്യാവുന്നതല്ലേയുള്ളു. സമയവും ലാഭം കാശും ലാഭം.
https://www.facebook.com/Malayalivartha