കണ്ണുകള്‍ക്ക് താഴെയുള്ള ചുളിവുകള്‍ മാറ്റി യുവത്വം നിലനിർത്താം

മുഖ സൗന്ദര്യത്തിൽ ഏറ്റവും പ്രധാനം കണ്ണുകളുടെ സൗന്ദര്യം ആണെന്നതിൽ തർക്കമില്ല . ക്ഷീണിച്ച കണ്ണുകൾ ഉള്ളതിൽ കൂടുതൽ പ്രായം തോന്നിക്കും. കണ്ണിനു താഴെ ചുളിവുകൾ കൂടി വന്നാൽ പിന്നെ പറയുകയും വേണ്ട.
ഒരു പ്രായത്തിന് ശേഷം കണ്ണുകളുടെ താഴെ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് സ്വാഭാവികമാണ്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ .
കണ്ണുകള്‍ക്ക് താഴെയുള്ള ചുളിവുകള്‍ മാറ്റാന്‍ മുട്ട വളരെ അധികം പ്രയോജനകരമാണ്. മുട്ടയുടെ വെള്ള ഭാഗം മാത്രം മുഖത്തു പുരട്ടുക. പതിവായി ചെയ്‌താൽ കണ്ണിനു താഴെയുള്ള ചുളിവുകൾ അപ്രത്യക്ഷമാകും .
നന്നായി പഴുത്ത വാഴപ്പഴം ഉടച്ച് കുഴമ്പ് പരുവത്തില്‍ തയ്യാറാക്കി വെക്കുക. ഇതിലേക്ക് കുറച്ച് തുള്ളി തേന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തശേഷം കണ്ണുകള്‍ക്ക് താഴെ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഉടനടി മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
പലപ്പോളും നമ്മുടെയെല്ലാം മുഖത്തേക്ക് ശരിയായ രീതിയില്‍ ബ്ലഡ് സര്‍കുലേഷന്‍ നടക്കാതെ പോകുന്നു. ഇതും കണ്ണുകള്‍ക്ക് താഴെ ചുളിവുകള്‍ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. അതിനാല്‍ ഈ പ്രശ്നത്തില്‍നിന്ന് പരിഹാരം ലഭിക്കുന്നതിനായി കണ്ണുകള്‍ക്ക് താഴെ ആവണക്കെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. മസ്സാജ് ചെയ്യാനായി വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്തശേഷം അടുത്ത ദിവസം രാവിലെ കഴുകി കളയുന്നത് കൂടുതല്‍ ഗുണം ചെയ്യും.
തക്കാളി നീരില്‍ അല്പം പനിനീര്‍ ചേര്‍ത്ത്മുഖത്ത് പുരട്ടുന്നത് ഡാര്‍ക്ക് സര്‍ക്കിള്‍ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കും. ഇതിന് പുറമേ പനിനീരില്‍ മുക്കിയെടുത്ത പഞ്ഞി കണ്ണടച്ച് പിടിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വെക്കുക. അഞ്ചോ പത്തോ മിനിട്ടുകള്‍ക്ക് ശേഷം പഞ്ഞി എടുത്ത് മാറ്റി മുഖം കഴുകുക. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന്റെ ശോഭ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്, വെള്ളരിക്ക എന്നിവയുടെ നീരെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ മോയ്ചുറെെസ് ചെയ്യാന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയുന്നതിനും കാരണമാകുന്നു. ഇതിനായി കുക്കുംമ്ബര്‍, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞശേഷം അവ പിഴിഞ്ഞ് നീരെടുക്കുക. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ചുളിവുകളില്‍ പുരട്ടുക. മാറ്റം നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ സാധിക്കും.
ഇതിനെല്ലാം ഉപരിയായി കഴിയാവുന്നിടത്തോളം ടെന്‍ഷന്‍ ഫ്രീ ആയിരിക്കാന്‍ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ ഉറക്കത്തിന്റ സമയവും കൃത്യമാക്കുക. ഇതിലൂടെ കണ്ണുകള്‍ക്ക് താഴെയുള്ള ചുളിവുകളില്‍നിന്ന് രക്ഷനേടാന്‍ സാധിക്കും. ഇവയിലേതെങ്കിലും സൗകര്യപൂർവ്വം ദിവസവും ചെയ്‌താൽ മുഖ കാന്തി സ്വന്തമാക്കാം .
https://www.facebook.com/Malayalivartha