സ്വകാര്യ ഭാഗത്തെ ശുചിത്വത്തിലും ശ്രദ്ധവേണം

മുഖത്തിനു കൊടുക്കുന്ന പ്രാധാന്യം നമ്മൾ ശരീരത്തിലെ മറ്റു ഭാഗങ്ങൾക്ക് കൊടുക്കാറില്ല. പ്രത്യേകിച്ചും സ്വകാര്യ ഭാഗങ്ങൾക്ക് . എന്നാൽ നമ്മുടെ വ്യക്തിശുചിത്വം വെളിവാക്കുന്ന ഭാഗങ്ങളാണ് സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പകറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് പലരും പറയുകയില്ല.ഇതിനായി വീട്ടില്‍ തന്നെ ഇരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
കടലമാവ്
ഒരു സ്പൂണ്‍ കടലമാവ് എടുത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം മാത്രമേ തേക്കാവൂ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുണ്ട കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
നാരങ്ങ നീരും പഞ്ചസാരയും
നാരങ്ങ നീരും അല്‍പം പഞ്ചസാരയും റോസ് വാട്ടറില്‍ മിക്സ് ചെയ്ത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുകയാണെങ്കിൽചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി അനാവശ്യ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മുട്ടയുടെ വെള്ളയും പഞ്ചസാരയും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ കട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതും ചര്‍മ്മത്തിന് നല്ല തിളക്കാം നൽകി തുടയിടുക്കിലെ ചൊറിച്ചിൽ അകറ്റുന്നതിനു സഹായിക്കുന്നു.
ബദാം അരച്ചതും പാലും
നല്ലൊരു ക്ലെന്‍സര്‍ ആണ് പാല്‍. ഇതില്‍ രണ്ടോ മൂന്നോ ബദാം അരച്ചതും കൂടി മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. പെട്ടെന്ന് തന്നെ നിറത്തിന് വ്യത്യാസം വരുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതും കാണാം. . ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യുന്നത് ശീലമാക്കുക.
പച്ച പാൽ പഞ്ഞിയിൽ മുക്കി തേച്ചു പിടിപ്പിക്കുന്നതും ഈ പ്രശ്‌നത്തിന് പരിഹാരമാണ്
കുക്കുമ്പർ അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുത്ത് അത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് തുടയിടുക്കിലെ കറുപ്പിനെ ഇല്ലാതാക്കും
ബേക്കിംഗ് സോഡയില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി തുടയിടുക്കുകളില്‍ മസ്സാജ് ചെയ്യുന്നതും ഗുണം ചെയ്യും .
മഞ്ഞള്‍പ്പൊടി അല്‍പം തൈര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലും ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ ഇത് സഹായിക്കുന്നു.
കര്‍പ്പൂര തുളസി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം തേനും കൂടി മിക്സ് ചെയ്താല്‍ അത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
തേന്‍, പഞ്ചസാര, നാരങ്ങ എന്നിവ മിക്സ് ചെയ്ത് എല്ലാം കൂടി പേസ്റ്റ് രൂപത്തിലാക്കി ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് തുടയിടുക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.
https://www.facebook.com/Malayalivartha