അൻപതുകളിലും മുപ്പതിന്റെ ചുറുചുറുക്ക് നിലനിർത്താം

നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരമാണ് ഏത് പുരുഷനും ആഗ്രഹിക്കുന്നത്. ചെറുപ്പം നിലനിർത്തുന്ന കാര്യത്തിൽ സ്ത്രീകളെ കളിയാക്കുമെങ്കിലും എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത് 30 കളിലെ യൗവനം നിലനിർത്താനാണ് .
പ്രായം ശരീരത്തെ മാത്രമല്ല, മനസിനേയും തളര്‍ത്തുന്ന ഒന്നാണ്. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും പ്രായക്കുറവ് തോന്നണമെന്നതാണ് ആരും ആഗ്രഹിയ്ക്കുക.
പുരുഷന്മാര്‍ക്കു ശരീരത്തില്‍ പ്രായക്കൂടുതല്‍ ചര്‍മത്തിലും മുടിയിലും മാത്രമല്ല, മസിലുകള്‍ അയയുക, പുരുഷശേഷി കുറയുക തുടങ്ങിയ പ്രതിസന്ധികളും ഉണ്ടാകും. എന്നാല്‍ ചില പ്രത്യേക ചിട്ടകള്‍ ശ്രദ്ധിച്ചാല്‍ 50 കടന്നാലും ചെറുപ്പമായിരിയ്ക്കാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.
ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും വ്യായാമവും ആണ് പ്രധാനം. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തം ലഭ്യമാക്കും. അതുകൊണ്ട് ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പതിവായി വ്യയാമം ചെയ്യണം.
ഒലിവ് എണ്ണ ദേഹത്തു പുരട്ടുന്നത് ചര്‍മ്മത്തെ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനു സഹായിക്കും. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കൂടാനുള്ള പ്രധാന കാരണം സൂര്യ പ്രകാശം ഏൽക്കുന്നതുവഴി ചർമ്മത്തിൽ ഓക്‌സിഡേഷന്‍ ഉണ്ടാകുന്നതാണ്. ഒലിവ് എണ്ണ പുരട്ടുന്നത് സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുകയും ചര്‍മ്മം നശിക്കുന്നത് തടയുകയും ചെയ്യും.
സ്‌ട്രോബെറി, ആപ്പിള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മുഖലേപനം പുരട്ടുന്നത് മുഖ ചര്‍മ്മം പുഷ്ടിപ്പെടാന്‍ സഹായിക്കും. അര കഷ്‌ണം ആപ്പിളും അഞ്ച് സ്‌ട്രോബെറിയും ചേര്‍ത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കി അല്‍പം കടലമാവ് കൂടി ചേര്‍ത്തു ആഴ്‌ചയില്‍ ഒരിക്കല്‍ മുഖത്ത് പുരട്ടി 30 മിനുട്ട് ഇരിക്കുന്നത് പാടുകള്‍, ചുളിവ്, വരകള്‍, എന്നിവ മാറ്റി മുഖം വൃത്തിയുള്ളതാക്കാന്‍ സഹായിക്കും
ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ചെറി, ബെറി, തക്കാളി, വെളുത്തുളളി പോലുള്ളവ ചര്‍മ്മങ്ങളിലെ പാടുകള്‍ നീക്കി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.
മുട്ട, മൽസ്യം തുടങ്ങി ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങളും ചെറുപ്പം നിലനിർത്തുന്നതിന് സഹായകമാണ്.
ഭക്ഷണത്തോടൊപ്പം പ്രധാനമാണ് കൃത്യമായ വ്യായാമം. നടത്തം, സൈക്ലിങ്, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും വ്യായാമം ചെയ്യുന്നതിലൂടെ ഏത് പ്രായത്തിലും ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയും
അൻപതുകളിലും ചെറുപ്പം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാർ
പുകവലി പാടെ ഒഴിവാക്കണം. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ സംയുക്തങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യും. ഇത് ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മദ്യപിക്കുന്നതും ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ നിന്നും നനവ് അകറ്റി പരുപരുത്തതാക്കുകയും ചെയ്യും.
ശരീരത്തിന്റെ ബലത്തിനും ചെറുപ്പത്തിനും ആന്റിഓക്‌സിഡന്റ് നിറഞ്ഞ ആഹാരങ്ങള്‍ കഴിക്കണം. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ക്രീമുകളും വിപണിയില്‍ ലഭ്യമാകും. ഇവ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താനും സഹായിക്കും. എന്നാൽ ഇവയെക്കാളൊക്കെ പ്രധാനമാണ് മാനസികമായ ആരോഗ്യം .
പിരിമുറുക്കം മനസ്സിനെ മാത്രമല്ല ശരീരത്തെയും ബാധിക്കും. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ജീവിതം അത്യപൂര്‍വമാണ്. മാനസികമായ പ്രയാസങ്ങള്‍ വേഗം ബാധിക്കുന്നത് ശരീരത്തെയാണ്. ആരോഗ്യമുള്ള മനസുണ്ടെങ്കില്‍ ആരോഗ്യപൂര്‍ണമായ ശരീരവും ഉണ്ടാകും.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സന്തോഷം കണ്ടെത്താൻ കഴിയണം. ഇഷ്ട്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ പഠിക്കണം. നല്ല ഭക്ഷണം കഴിച്ചു ശരീരം സംരക്ഷിക്കുന്നതുപോലെ നല്ല ചിന്തകളും ശീലങ്ങളും കൊണ്ട് മനസ്സും സംരക്ഷിച്ചാൽ എന്നും ചെറുപ്പം കാത്തു സൂക്ഷിക്കാം.
https://www.facebook.com/Malayalivartha