മുടി സംരക്ഷണത്തിന് കറ്റാർവാഴ

കറ്റാര്‍വാഴ ചര്‍മ്മത്തിനും ,മുടിക്കും വളരെ നല്ലതാണെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് തലമുടിയ്ക്കു നല്ല ആരോഗ്യവും ഉണർവും നൽകുന്നതാണ് .ചര്‍മ്മത്തിലെ ലോഷനും,എണ്ണ ,മരുന്നുകള്‍,സൗന്ദര്യ വസ്തുക്കള്‍ എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ജ്യൂസില്‍ ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കറ്റാര്‍വാഴ ജ്യൂസ് വളരെയധികം സഹായിക്കുന്നു. അതുപോലെ ദഹനപ്രശ്നങ്ങള്‍ക്ക് ഈ ജ്യൂസ് സഹായിക്കുന്നു. കുടലിലെ ബാക്ടീരിയയെ പരിപോഷിപ്പിക്കുകയും മലവിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യും. വയറിലെ അള്‍സറും പരിഹരിക്കാന്‍ ഇത് ഗുണകരമാണ്.
കറ്റാർവാഴ തലയിൽ പുരട്ടുമ്പോൾ തണുപ്പ് കിട്ടുകയും നല്ല ആരോഗ്യവും കൂടുകയും ചെയ്യുന്നു. ഇതിനെ പറ്റി ഇന്നത്തെ ആളുകൾക്ക് അറിയാൻ വഴിയില്ല.ഇത് എത്ര ആരോഗ്യപരമാണെന്നു അറിയില്ല .ചൂടുകാലത്തു തലയിൽ തേക്കാൻ പറ്റിയ ഒരു ഔഷധ വസ്തുവാണ് കറ്റാർവാഴ.
കറ്റാര്‍ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്.ഇത് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും. പ്രമേഹത്തിന് കറ്റാര്‍വാഴ വളരെയധികം സഹായിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha