കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ രണ്ടാഴ്ചകൊണ്ട് സൗന്ദര്യം ഇരട്ടിയാക്കാൻ ഈ വിദ്യ പരീക്ഷിച്ചുനോക്കു

ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും സുന്ദരമായത് മനുഷ്യനാണെന്ന് പറയാം .ഈ സൗന്ദര്യം നിലനിർത്തുന്നത് ഒരു പരിധി വരെ ചിട്ടയായ ജീവിതവും ആരോഗ്യ സംരക്ഷണവുമാണ് . നമ്മൾ കഴിക്കുന്ന ഭക്ഷണവും ശീലങ്ങളും സൗന്ദര്യത്തെയും ബാധിക്കുമെന്നർത്ഥം. ഒന്ന് ശ്രദ്ധിച്ചാൽ മുഖത്തെ ചുളിവുകളും പാടുകളും അകറ്റി നിങ്ങൾക്കും സുന്ദരന്മാരും സുന്ദരികളുമാകാം.
പ്രായത്തിനു പുറമേ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്, കെമിക്കലുകളുടെ ഉപയോഗം, മേയ്ക്കപ്പ്, സ്‌ട്രെസ്, വെള്ളത്തിന്റെ കുറവ്, പോഷങ്ങളുടെ അഭാവം എന്നിവയെല്ലാം മുഖചര്‍മം ചുളിയാനും പ്രായാധി്ക്യം തോന്നാനും ഇട വരുത്തും.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വിലയേറിയ ചര്‍മസംരക്ഷണ വഴികളേയോ കൃത്രിമ ക്രീമുകളേയോ ആശ്രയിക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ നമുക്കു ചെയ്യാന്‍ പറ്റുന്ന ചില വഴികളുണ്ട്.
വൈറ്റമിന്‍ ഇ യിൽ സൗന്ദര്യ സംരക്ഷണത്തിനുള്ള ഉപാധികൾ ഒളിച്ചിരിപ്പുണ്ട് . ഭക്ഷണത്തിലൂടെ ഒരു പരിധിവരെ വിറ്റാമിന് ഇ നമുക്ക് ലഭിക്കും. കൂടാതെ വിറ്റാമിന് ഇ ഗുളികകളും ലഭ്യമാണ്. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍ വാങ്ങി പൊട്ടിച്ച് ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. ആഴ്ചയില്‍ രണ്ടു മൂന്നു തവണ അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും
വൈറ്റമിന്‍ ഇ ഓയിലിനൊപ്പം കറ്റാര്‍ വാഴ നീര് അല്ലെങ്കിൽ ജെൽ,പഴം,തേൻ, നാരങ്ങാ നീര്, പാൽ, തൈര് എന്നിവയിലേതെങ്കിലും ഒന്ന് ചേർത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകളകറ്റി സൗന്ദര്യം ഇരട്ടിയാക്കും.
താഴെ പറയുന്ന പഴങ്ങൾ തുടർച്ചയായി രണ്ടാഴ്ച ഉപയോഗിക്കുന്നത് സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും.
ദിവസവും ഒരാപ്പിൾ കഴിക്കുന്നത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഒപ്പം ചർമ്മത്തിന്റെ നിറം വർധിക്കും മുടി കൊഴിച്ചിലും ഇല്ലാതാകും.
രണ്ട് ദിവസം കൂടുമ്പോൾ പൈനാപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ചർമ്മം മൃദുലമാക്കും മുടിയുടെ ഭംഗിവർധിപ്പിക്കും. ഒപ്പം നിറവും വർധിപ്പിക്കും. എന്നാൽ പ്രമേഹം പോലുള്ള അസുഖമുള്ളവരും പാരമ്പര്യമുള്ളവരും ഈ വഴി തെരഞ്ഞെടുക്കേണ്ട.
ദിവസവും ഒരു കദളിപ്പഴം കഴിക്കുന്നത് സൗന്ദര്യം വർധിക്കാൻ വളരെയധികം സഹായിക്കും. ദിവസവും 5 ബദാം പരിപ്പ് കഴിന്നത് മികച്ച ഗുണം ചെയ്യും
ആഴ്‌ചയിൽ രണ്ട്‌തവണ തണ്ണിമത്തൻ ജൂസ് കഴിക്കുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. സ്‌ഥിരമായി മാതളനാരങ്ങ കഴിക്കുന്നതും നല്ലതാണ്
വെണ്ണപ്പഴം, പപ്പായ , ഓറഞ്ച് എന്നിവ കഴിക്കുന്നത് ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ് . ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിൽ അത്ഭുതകരമായ മാറ്റം വരും.
https://www.facebook.com/Malayalivartha