മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് മഞ്ഞള്‍ അത്യുത്തമം

മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് ജര്‍മ്മന്‍ ഗവേഷകര്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആരോമാറ്റിക് ടര്‍മെറോണ്‍ എന്ന സംയുക്തമാണ് ഈ കഴിവു നല്‍കുന്നത്. നാഡീകോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നുത്. മറവി രോഗം, പക്ഷാഘാതം എന്നിവയ്‌ക്കു വേണ്ട മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ഈ കണ്ടു പിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.
ഈ പരീക്ഷണം എലികളിലാണ് ആദ്യം പരീക്ഷിച്ചത്. എലികളുടെ തലച്ചോറിലേക്ക് വ്യത്യസ്‌ത സാന്ദ്രതയില്‍ ടര്‍മെറോണ്‍ കുത്തി വച്ചു . ഇതിനോടൊപ്പം എലികളുടെ നാഡീവിത്തു കോശങ്ങളുടെ കള്‍ച്ചറുകളില്‍ ഈ പദാര്‍ത്ഥം ഗവേഷകര്‍ ചേര്‍ക്കുകയും ചെയ്‌തു. ടര്‍മെറോണ്‍ പ്രയോഗിച്ച കോശങ്ങള്‍ ഗണ്യമായി വളര്‍ന്നു. കൂടാതെ ടെര്‍മെറോണിന്റെ സാന്ദ്രത കൂടുന്നതിനൊപ്പം കോശവളര്‍ച്ച കൂടുന്നതായും മനസിലാക്കി. മഞ്ഞളില്‍ അടങ്ങിയ മറ്റൊരു സംയുക്തമായ കര്‍ക്യൂമിന് ആമാശയത്തിലെ അര്‍ബുദം അകറ്റാനും കഴിവുണ്ട്.
https://www.facebook.com/Malayalivartha