Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്

ആളെ കൊല്ലും എസ്.എൽ.ഇ.

23 JULY 2018 03:42 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരപൂർവരോഗം. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖമാണിത്

പ്രതിരോധ സംവിധാനം താറുമാറായി ശരീരഭാഗങ്ങളെ ബാധിക്കുന്നതോടെ വിവിധ അവയവങ്ങൾ രോഗത്തിന്റെ പിടിയിലാവുന്നു. രോഗാണുക്കളോടും ശരീരത്തിനകത്തത്തെുന്ന അന്യവസ്തുക്കളോടുമുള്ള പ്രതിരോധത്തിന്റെ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഇവിടെ രോഗകാരണമാകുന്നത്. ഇവയുടെ പ്രവർത്തനം അനിയന്ത്രിതമാവുകയും അത് വിവിധ അവയവങ്ങളിലെ കോശങ്ങളെയും കലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് ലൂപസ് രോഗം പിടിപെടുന്നത്.

കൈ കാൽ മുട്ടുകൾ, കണങ്കൈ, തോൾ ഭാഗം തുടങ്ങിയ ശരീരസന്ധികളിൽ കഠിനമായ വേദന, വീക്കം, കൈകാലുകളിലും മുഖത്തും കഴുത്തിലുമുള്ള തൊലിപ്പുറത്തെ തിണർപ്പ്, പനി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഈ രോഗത്തിനുണ്ട്. വിളർച്ച ;ശ്വസിക്കുമ്പോൾ നെഞ്ചുവേദന, മുടികൊഴിച്ചിൽ , വായ്പുണ്ണ്, കണ്ണുകളിൽ വരൾ ച്ച , ഭാരംകുറയൽ, സൂര്യപ്രകാശത്തോട് അലർജി തുടങ്ങിയവയും ലൂപസിന്റെ ലക്ഷണങ്ങളാണ്.
ഇതിനെല്ലാം പുറമെ, മാനസികാരോഗ്യത്തെയും ഈ രോഗം ബാധിച്ചേക്കാം. രോഗബാധിതരായ ചില വ്യക്തികളിൽ ഉത്കണ്ഠ, വിഷാദം, ഓർമക്കുറവ് എന്നിവയും കണ്ടുവരുന്നു.
രോഗം രൂക്ഷമായാലൽ അത് വൃക്കകളുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചിലരിലൽ രക്തസ്രാവത്തിനും ധമനികളിൽ രക്തം കട്ടപിടിക്കാനും ഇടയാക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അവസ്ഥയാണിത്.

രോഗം ഹൃദയത്തെ ബാധിക്കുകയാണെങ്കിൽ ഹൃദയാഘാതത്തിനും ഇടയാക്കും.ഗർഭിണികളിൽ ഗർഭഛിദ്രത്തിനും ഇത് കാരണമാവും.സാധാരണഗതിയിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ശരീരത്തിനകത്തത്തെുമ്പോൾ ഉടന്തന്നെ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡിസ് എന്ന പേരിലുള്ള ഒരുതരം പ്രോട്ടീനുകൾ ഉത്പാദിപ്പിക്കും. ഈ പ്രോട്ടീനുകളാണ് രോഗാണുക്കൾക്കെതിരെ പ്രവര്ത്തിച്ച് അവയെ നശിപ്പിക്കുന്നത്. എന്നാൽ, ലൂപസ് രോഗംബാധിച്ച ഒരാളിൽ ഈ പ്രക്രിയ ശരിയായ രീതിയിലല്ല നടക്കുക. പകരം ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾക്ക് രോഗാണുക്കളെയും ആരോഗ്യമുള്ള കലകളെയും വേർ തിരിച്ചറിയാൻ കഴിയാതെ അത് ശരീരകലകളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർ ത്തനത്തെ ബാധിക്കുകയും ചെയ്യും. ചുരുക്കത്തിൽ ശരീരം നടത്തുന്ന ഒരു സ്വയം നശിപ്പിക്കൽ പ്രക്രിയയാണിത്. ഇത്തരം പ്രവണതയെയാണ് പൊതുവായി ലൂപസ് എന്ന് വിശേഷിപ്പിക്കുന്നത്

ലൂപസ് രോഗംതന്നെ പലതരത്തിലുണ്ട്. ഇതിൽ തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്നവയെ ഡിസ്കോയ്ഡ് എന്നും ആന്തരികാവയവങ്ങളെ ബാധിക്കുന്നവയെ എസ്.എല്ഇ അഥവാ സിസ്റ്റമിക് ലൂപസ് എറിതീമാറ്റോസസ് എന്നും വിളിക്കുന്നു.ഇതിൽ , ഡിസ്കോയ്ഡ് ലൂപസ്ഗുരുതരമല്ല. തൊലിപ്പുറത്ത് മാത്രമാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മുഖത്തും കഴുത്തിലും ശിരോചർമത്തിലും ചുവന്ന് തടിച്ച പാടുകൾ പ്രത്യക്ഷപ്പെടുകയാണ് പ്രധാനലക്ഷണം. മൂക്കും കവിളും ചേരുന്നടത്ത് ശലഭാകൃതിയിൽ ചുവന്ന പാടുകൾ രൂപപ്പെടുകയുംചെയ്യും. സാധാരണഗതിയിൽ ഈയവസ്ഥയിൽരോഗം ഗുരുതരമാകാനിടയില്ല. എന്നാൽ 10 ശതമാനത്തിൽ കുറഞ്ഞ രോഗികളിൽ ഡിസ്കോയ്ഡ് ലൂപസ് എസ്.എല്.ഇയായി മാറാനും സാധ്യതയുണ്ട്.എസ്.എല്.ഇ ശരീരാവയവങ്ങളിലെ സന്ധികളെയും ശ്വാസകോശം, വൃക്കകൾ ഹൃദയം, രക്തക്കുഴലുകൾ എന്നിവയെയുമാണ് ബാധിക്കുക. ഇടവേളകളിൽ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്വഭാവവും ഈ രോഗത്തിനുണ്ട്.രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ കഠിനമായ തലവേദന, ശരീരഭാഗങ്ങളൾ തളര്ന്ന് പോകൽ , കാഴ്ചക്കുറവ്, മറവിരോഗം എന്നീ ലക്ഷണങ്ങളാണ് പ്രകടമാവുക.ശ്വാസകോശത്തെ രോഗം ബാധിച്ചാൽ ആസ്ത്മ, തുടർച്ചയായ ചുമ, ന്യൂമോണിയ എന്നീ ലക്ഷണങ്ങളാണുണ്ടാവുക. രക്തക്കുഴലുകളെ ബാധിച്ചാൽ വിളർച്ച, രക്തം കട്ടപിടിക്കാതിരിക്കൽ, രക്തത്തിലെ ഘടകങ്ങളുടെ എണ്ണംകുറയൽ , വൃക്കകളെ ബാധിച്ചാൽ മൂത്രത്തിൽ പ്രോട്ടീൻ അളവ് കൂടി വൃക്കസ്തംഭനം എന്നിവയും സംഭവിക്കും.

കൃത്യമായ രോഗകാരണം ഇതുവരെ കണ്ടത്തെിയിട്ടില്ലെങ്കിലും പാരമ്പര്യം ഒരു ഘടകമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏതു തരക്കാരിലും ഈ രോഗം ബാധിച്ചേക്കാമെങ്കിലും യുവതികളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ, സ്ത്രീ ഹോർമോണുകളുടെ സാന്നിധ്യം രോഗകാരണമാകുന്നുണ്ടെന്ന് ഒരുകൂട്ടം ആരോഗ്യവിദഗ്ധർ കരുതുന്നുണ്ട്.കടുത്തതും നിരന്തരവുമായ മാനസികസമ്മർദം, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ദീര്ഘകാലം ശരീരത്തിൽ നേരിട്ടുപതിക്കൽ , പുകവലി, ചിലതരം മരുന്നുകളുടെ ഉപയോഗം, ചില രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം എന്നിവയാണ് പ്രധാന രോഗകാരണങ്ങളായി കരുതുന്നത്.തുടക്കത്തിൽ കണ്ടത്തെുകയും വിദഗ്ധചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ദീർഘകാലം ഈ രോഗത്തെ നിയന്ത്രിച്ചുനിർത്താനാകും. അത്രയധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലും നിരവധിയാളുകളിൽ ഈ രോഗം കണ്ടുവരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (11 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (7 hours ago)

Malayali Vartha Recommends