ബാക്‌ടീരിയമൂലമുളള കുടലിലെ അണുബാധയ്‌ക്ക് മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നും മറു മരുന്ന്

ക്ലോസ്‌ട്രിഡിയം ഡിഫിസൈല്‍ ബാക്‌ടീരിയ മൂലം മുണ്ടാകുന്ന കുടല്‍രോഗത്തിന് മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നുളള നല്ല ബാക്‌ടീരിയയെ ഉപയോഗപ്പെടുത്താമെന്ന് പുതിയ പഠനഫലം. കടുത്ത വയറുവേദന, വയറിളക്കം എന്നിങ്ങനെയുളള ലക്ഷണങ്ങളില്‍ തുടങ്ങുന്ന ഈ രോഗം വളരെ മാരകമാണ്. നല്ല ബാക്‌ടീരിയകളെ ഗുളികകള്‍ ആക്കിയാണ് നല്‍കുന്നത്. 20 രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ 14 പേരുടെ രോഗം രണ്ടു ദിവസത്തിനിടയില്‍ 30 ഗുളികകഴിച്ചതോടെ പൂര്‍ണ്ണമായും ഭേദപ്പെട്ടു. മറ്റു നാലുപേര്‍ക്ക് രണ്ടാമതൊരു പ്രാവിശ്യം കൂടി ഗുളികകള്‍ നല്‍കിയതോടെ അസുഖം മാറി. ഇവിടെ മനുഷ്യ വിസര്‍ജ്ജ്യം ഡൊണേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇത് ശീതികരിച്ച് സൂക്ഷിച്ചാണ് അതില്‍ നിന്നും നല്ല ബാക്‌ടീരിയയെ വേര്‍തിരിക്കുന്നത്. ഈ ബാക്‌ടീരിയകള്‍ 6 മണിക്കൂര്‍ മാത്രമേ ജീവനോടെയുണ്ടാകു എന്നതാണ് ഇതിലുളള പ്രയോഗിക ബുദ്ധിമുട്ട്. ആരോഗ്യവാന്‍മാരായ ആളുകളാണ് വിസര്‍ജ്ജ്യം ഡൊണേറ്റ് ചെയ്യുന്നവരെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യുന്നത്. ഇവരെ സംഘടിപ്പിച്ചു ഒരു സേറ്റൂള്‍ ബാങ്ക് ആരംഭിക്കാനും, ആലോചനയുണ്ടെന്ന് ബോസ്റ്റണിലെ മാസ്‌ച്ചൂസ്റ്റ് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha