കോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്‌ക്രിയയിലൂടെ തളര്‍ന്നു കിടന്ന രോഗി നടന്നു

കഴുത്തിനുതാഴെ പൂര്‍ണമായും തളര്‍ന്ന രോഗിയെ കോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്‌ക്രിയയിലൂടെ എഴുന്നേല്‍പ്പിച്ചു നടത്തിക്കുന്നതില്‍ ഡോക്‌ടര്‍മാര്‍ വിജയിച്ചു. ഡയറെക് ഫിഡിക (38) എന്ന ബള്‍ഗേറിയന്‍ യുവാവാണ് 2010 ല്‍ ഉണ്ടായ ആക്രമണത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. ഇയാള്‍ക്ക് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇപ്പോഴിതാ ശാസ്‌ത്രത്തിന്റെ സഹായത്തോടെ ഫിഡിക ജീവിതത്തിലേക്കു നടന്നു വന്നു.
ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിലെ ഒല്‍ ഫാക്‌ടറി ബള്‍ബുകളില്‍ ഒന്നു നീക്കി അവിടെയുള്ള കോശങ്ങളെ രോഗിയുടെ നട്ടെല്ലിലേക്ക് മാറ്റി വയ്‌ക്കുകയും അവ ക്ഷതമേറ്റ നട്ടെല്ലിനെ പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ കൈവരിയില്‍ പിടിച്ചു പതിയെ നടക്കാന്‍ ഫിഡികയ്‌ക്ക് കഴിഞ്ഞു.
നട്ടെല്ലിനുണ്ടായ ക്ഷതം മൂലം ശരീരം തളര്‍ന്നു പോയ ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ വാര്‍ത്ത വളരെ പ്രതീക്ഷയേകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha