ത്വക് രോഗത്തിന് ഇനി ഡോക്‌ടറെ കാണേണ്ട; സെല്‍ഫിയെടുത്തയച്ചാല്‍ മതി

എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത് ചികിത്സാ രീതിയിലും മാറ്റം വരികയാണ്. ഡോക്‌ടറെ നേരിട്ട് കാണാതെ സെല്‍ഫിയെടുത്തയച്ചാല്‍ ഇനി പരിഹാരമുണ്ടാകും. ചര്‍മ്മ രോഗമുള്ളവര്‍ക്കാണ് ഇപ്പോള്‍ ഈ രീതിയിലുള്ള ചികിത്സ നടപ്പാക്കുന്നത്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.
ചര്‍മരോഗമുള്ളവര്‍ രോഗബാധയുള്ള ഭാഗത്തിന്റെ സെല്‍ഫിയെടുത്ത് ചികിത്സകര്‍ക്ക് അയച്ചു കൊടുക്കണം. അതനുസരിച്ച് ഡോക്‌ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കും. എക്‌സിമ പോലുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.
വാഹന സൗകര്യമില്ലാത്ത വിദൂര സ്ഥലങ്ങളിലുള്ളവര്‍ സെല്‍ഫിയെടുത്ത് ഡോക്‌ടര്‍മാര്‍ക്ക് അയച്ചു കൊടുത്താല്‍ അസൗകര്യങ്ങളില്ലാതെ ചികിത്സ നിര്‍ദ്ദേശിച്ചു കിട്ടുകയും ചെയ്യുന്നു. എക്‌സിമ ബാധിച്ച 156 പേരെയാണ് ഇത് സംബന്ധിച്ച പഠനത്തിന് സര്‍വകലാശാല തിരഞ്ഞെടുത്തത്. ഇവരെല്ലാം സെല്‍ഫിയായി ഫോട്ടോ അയച്ചു കൊടുത്തതിനനുസരിച്ചാണ് ഡോക്‌ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha