ഡെങ്കിപ്പനിക്ക് ആദ്യമായി പ്രിതരോധകുത്തിവയ്പ്

അടുത്ത വര്‍ഷവസാനത്തോടെ ഡെങ്കിപ്പനിയ്ക്കുളള പ്രതിരോധ കുത്തിവയ്പ് വിപണിയില്‍ ലഭ്യമാകും. ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെന്നപോലെ ഈ മരുന്ന് ഇന്ത്യയിലും പരീക്ഷിച്ചു വിജയം കണ്ടെന്ന് നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ സനോഫി പാസ്ചര്‍ വാക്‌സിന്‍ സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ലബോറട്ടറി പറഞ്ഞു. ഡല്‍ഹി, ലുധിയാന, ബാംഗ്‌ളൂര്‍, പൂനേ കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളിലെ 18-നും 45 നും ഇടയ്ക്കു പ്രായമുള്ളവരില്‍ പരീക്ഷിച്ചു. ഈ പ്രതിരോധ കുത്തിവയ്പ് സുരക്ഷിതവും പ്രതിരോധശേഷി വളര്‍ത്തുന്നവയുമാണെന്ന് കണ്ടെത്തിയതായി അവര്‍ അവകാശപ്പെടുന്നു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് മലേറിയ ആന്റ് അതര്‍കമ്മ്യൂണിക്കബിള്‍ ഡിസീസിന്റേയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പഡെമിയോളജിസ്റ്റിന്റേയും സംയുക്ത വാര്‍ഷിക കോണ്‍ഫറന്‍സില്‍ സനോഫി ഇതിന്റെ ഫലത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha