അണ്‌ഡാശയ കാന്‍സര്‍ തടയാന്‍ കട്ടന്‍കാപ്പി

ദിവസവും കട്ടന്‍കാപ്പിയും ഓറഞ്ച് ജ്യൂസും കുടിച്ചാല്‍ അണ്‌ഡാശയ കാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന് ബ്രിട്ടനില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരുടെ പഠനം തെളിയിക്കുന്നു.
കാപ്പി, റെഡ്‌വൈന്‍, ആപ്പിള്‍, മുന്തിരി തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലേവനോള്‍സ്, സിട്രസ് പഴവര്‍ഗങ്ങളിലും അവയുടെ ജ്യൂസിലും അടങ്ങിയിട്ടുള്ള ഫ്‌ലേവനോന്‍സ് എന്നിവ അണ്‌ഡാശയങ്ങളെ ബാധിക്കുന്ന എപിത്തീലിയല്‍ ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണ്.
അണ്‌ഡാശയ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സാരമായ വര്‍ദ്ധനവാണുള്ളത്. ആയതിനാല്‍ ഫ്‌ലേവനോയിട്‌സ് അടങ്ങിയ പഴങ്ങളും പഴച്ചാറുകളും സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുമെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha