പബ്ജി പോലുള്ള മൊബൈല്‍-കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ഗെയിമുകള്‍ക്ക് അകപ്പെട്ടിരിക്കുന്നത് ഒരു മാനസിക രോഗമായി കണക്കാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

കൗമാരക്കാരുടെ ഹരമായി മാറിയ ഓൺലൈൻ ഗെയിം ആണ് പബ്ജി. കൗമാരക്കാർ മാത്രമല്ല ഈ ഗെയിമിന് അടിമയായിട്ടുള്ളവർ എന്നതാണ് ഈ രസകരമായ വസ്തുത. പലപ്പോഴും വിവാഹിതരും പ്രൊഫെഷനലുകളും ഉൾപ്പടെ പബ്ജി കളിച്ചു സമയം കൊല്ലാറുണ്ട് എന്നതാണ് വാസ്തവം
PlayerUnknown’s BattleGrounds എന്നതിന്റെ ചുരുക്കനാമമാണ് പബ്ജി (PUBG) . Battle Royal വിഭാഗത്തിൽ പെടുന്ന ഈ ഗെയിമിന്റെ പ്രചാരം കൂടിയത് സ്മാർട്ഫോൺ വരവോടെയാണ്
പബ്ജി ഗെയിമിനോടുള്ള അമിത താല്‍പര്യം ഒരു രോഗമാണെന്നാണ് ലോക ആരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) പറയുന്നത് . മൊബൈല്‍-കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ഗെയിമുകള്‍ക്ക് അകപ്പെട്ടിരിക്കുന്നത് ഒരു മാനസിക രോഗമായി കണക്കാക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്.
ഗെയിമിങ് ശീലങ്ങള്‍ ഒരു വര്‍ഷത്തിലധികമായി അനിയന്ത്രിതമായും അനാരോഗ്യമായും തുടരുന്ന സാഹചര്യത്തിലാണ് അത് ഒരു രോഗമായി പരിഗണിക്കേണ്ടത്.
Battle Royal വിഭാഗത്തിൽ പെടുന്ന ഗെയിമുകൾ ഒരു പരിധിവരെ ആക്രമണ സ്വഭാവമുള്ളതും ആസക്തിയുളവാക്കുന്നതുമാണ്.
ഡബ്ല്യു.എച്ച്.ഒ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയില്‍ (International Classification of Diseases – ICD) 11-ാംമത് പതിപ്പിലാണ് ഗെയിംമിഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
കുട്ടികൾ കർമനിരതരാവേണ്ട സമയങ്ങളിൽ മണിക്കൂറുകളോളം ഗെയിമിന് വേണ്ടി ചിലവഴിക്കുമ്പോൾ അവരുടെ പഠനത്തേയും ആരോഗ്യത്തേയും ബാധിക്കും ഗെയിമിൽ ചിത്രീകരിക്കുന്ന രക്തപ്പാടുകൾ കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ വിപരീതമായി സ്വാധീനിക്കും ഗെയിമിന്റെ മനോഹാരിതയും മികച്ച ഗുണമേന്മയുള്ള ഗ്രാഫിക്സുകളും അതിന്റെ സ്വഭാവവും ആളുകളിൽ ആസക്തിയുണ്ടാക്കും
ഏറ്റവും പുതിയ ഐ.സി.ഡി 72-ാം ലോക സമ്മേളനത്തില്‍ വച്ച് ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ജീവിതത്തിലെ ദൈനംദിനകാര്യങ്ങളേക്കാള്‍ പ്രാധാന്യം ഗെയിമിങിന് നല്‍കുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി കണക്കാക്കി ചികിത്സ തേടേണ്ടത്.
അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ മെന്റല്‍, ബിഹേവിയറല്‍ ഓര്‍ ന്യൂറോഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ എന്ന ഭാഗത്താണ് ഗെയിമിങ് ഡിസോര്‍ഡറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗെയിമുകളോട് അമിതമായി ആസക്തി തോന്നുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷന്റെ 'ഡയഗ്നോസ്റ്റിക്സ് ബൈബിളി'ന്റെ ഏറ്റവും പുതിയ പതിപ്പിലും ഇതേകുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.
ജപ്പാനില്‍ മാത്രം 9.30 ലക്ഷം പേര്‍ ഈ രോഗത്തിനു അടിപ്പെട്ടിരിക്കുന്നുവെന്നും അഞ്ചു വര്‍ഷത്തിടെ ഇത്തരം പ്രശ്‌നമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha