Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെ വന്നു കഴിഞ്ഞാൽ അവയെ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്തി അവ കൂടുതൽ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാതെ നോക്കുകയാണ് നമ്മൾ ചെയേണ്ടത്. ഒരു പരിധി വരെയെങ്കിലും ഭക്ഷണക്രമത്തത്തിലൂടെയും ജീവിതചിട്ടകളിലൂടെയും ഈ അസുഖങ്ങളെ നിയന്ത്രിക്കാം

26 AUGUST 2019 01:21 PM IST
മലയാളി വാര്‍ത്ത

ബി പി എന്ന് പറയുന്നത് സത്യത്തിൽ പ്രശ്നക്കാരനല്ല.. ഒരു നോർമൽ ബി.പി. നമ്മളുടെ ജീവൻ നിലനിർത്താൻ ആവശ്യമാണ് . നമ്മുടെ രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ആ രക്തം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത് അത് ഒരു പ്രത്യേക പ്രെഷറിൽ പമ്പ് ചെയ്യപ്പെടുന്നത് കൊണ്ടാണ്. ആ പമ്പ് ആണ് നമ്മുടെ ഹൃദയം, ദൂരെ എത്തിക്കുന്ന ധമനികൾ നമ്മുടെ രക്തക്കുഴലുകളും. ഈ രക്തക്കുഴുലകളിലെ ഒരു ആവറേജ് പ്രെഷർ ആണ് രക്തത്തെ എല്ലായിടത്തും എത്തിക്കുന്നത്.

കേരളത്തിലെ മധ്യവയസ്‌ക്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് .രക്തസമ്മര്‍ദ്ദം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഏറെക്കുറെ നിയന്ത്രിക്കാൻ സാധിക്കും

സാധാരണഗതിയിൽ നമ്മുടെ ആവറേജ് ബി.പി. 120/80 ആണ്. എന്നാൽ എല്ലാവരുടെ കാര്യത്തിലും ഇത് ഇങ്ങനെത്തന്നെ ആയിക്കോളണം എന്നുമില്ല . നോർമൽ ബി.പി. എന്ന് പറയുന്നത് ഒരു റേഞ്ച് ആണ്. ബി.പി. കൂടി എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോ പോലെയാണ്. ഒരു രോഗിയെ പൂർണമായും മനസ്സിലാക്കിയതിനു ശേഷം മാത്രമേ അദ്ദേഹത്തിന് രക്തസമ്മർദ്ദം ഉണ്ടോയെന്നു മനസ്സിലാക്കാൻ ആകൂ .. ബി പി ക്ക് മരുന്ന് തുടങ്ങാണോയെന്നും ഓരോ രോഗിയെ അനുസരിച്ചു മാത്രമേ ഡോക്ടർക്ക് തീരുമാനിക്കാൻ പറ്റൂ.

പ്രത്യേകിച്ച് അസുഖങ്ങളുമില്ലാത്തവർക്ക് ബി പി പരമാവധി 130/80 വരെ പോകാം. ഇവരിൽ 140/90 മുകളിൽ പോയാൽ മരുന്നുകൾ തുടങ്ങേണ്ടി വന്നേക്കാം. അതേസമയം 130/80നും 140/90 നും ഇടക്കാണെങ്കിൽ ഭക്ഷണക്രമം കൊണ്ട് തന്നെ നമുക്കിതിനെ നിയന്ത്രിക്കാം . കാരറ്റ്, ബീറ്റ്റൂട്ട്, സെലറി, റാഡിഷ് ,ഉലുവയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബി പി നിയന്ത്രിക്കാൻ സഹായിക്കും

എന്നാൽ അമിതവണ്ണം, കൊളെസ്റ്ററോൾ , പ്രമേഹം എന്നിവയൊക്കെ ഉള്ളവരിൽ ചിലപ്പോൾ 130/80 നു മുകളിൽ പോയാൽ തന്നെ മരുന്നുകൾ വേണ്ടിവന്നേക്കാം. അതുകൊണ്ടു ഒരിക്കലും രണ്ടു രോഗികളെ തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. ഒരേ ബി.പി ഉള്ള രണ്ടു പേരിൽ ചിലപ്പോൾ ചികിത്സ രണ്ട താരതരത്തിൽ ആയിരിക്കും

അതുപോലെ ഒറ്റത്തവണ നോക്കി ബി പി കൂടുതലായി കണ്ടു എന്നതുകൊണ്ട് നിങ്ങൾക്ക് ബി പി ഉണ്ടെന്നു പറയാനാവില്ല . മൂന്നു തവണ വിവിധ സമയങ്ങളിലായി ബി.പി നോക്കേണ്ടതുണ്ട്. ഈ മൂന്നു സമയത്തും ബി.പി കൂടി നിൽക്കുകയാണെങ്കിൽ അമിതരക്തസമ്മർദ്ദമുള്ളതായി സ്ഥിരീകരിക്കാം .. 35 വയസ്സുകഴിഞ്ഞവരിൽ 130/80 നും 140/90 നും ഇടക്കുള്ള ബി.പി കാണുന്നുണ്ടെങ്കിൽ അതൊരു സൂചനയാണ് ..അധികരക്തസമ്മർദ്ദം എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും ഇതി ബോർഡർ ലൈൻ ആയി കണക്കാക്കാം

വൃക്കരോഗമുള്ളവരിൽ അധികരക്തസമ്മർദം സാധാരണമാണ്. അവരിൽ കൈകാലുകളിലെ നീരും മൂത്രസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളായി കാണാവുന്നതാണ്. അതുപോലെ അമിതവണ്ണം ഒരു ലക്ഷണമായി കണക്കാക്കാം
അസഹ്യമായ തലവേദന, തലകറക്കം ,ബോധക്ഷയം,ഓക്കാനം,കാഴ്ചക്കുറവ്,കാഴ്ചക്ക് മങ്ങൽ,പക്ഷാഘാതം
മൂക്കിലൂടെയുള്ള രക്തസ്രാവം എന്നിവയെല്ലാം ബി പി ക്രമാതീതമായി ഉയരുന്നതിന്റെ സൂചനയാണ്

ബി പി സ്ഥിരമായി നിൽക്കുന്നവരിൽ തലച്ചോറിൽ രക്തസ്രാവമോ അല്ലെങ്കിൽ രക്തം കട്ട പിടിക്കുകയോ ചെയ്യുന്നു. തൽഫലമായി പക്ഷാഘാത സാധ്യത കൂടുന്നു. . ശരീരത്തിന്റെ ഒരു ഭാഗം പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ തളർന്നുപോകുണ്ണ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താം .
അതുപോലെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തധമനികളിൽ രക്തം കട്ട പിടിക്കുകയും ഹൃദയാഘാതമുണ്ടാവുകയും ചെയ്യാം. അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം ക്രമേണ കുറഞ്ഞു കുറഞ്ഞു വരുന്നതിനും ബി പി കാരണമാകും .
വൃക്കകൾ ക്രമേണ പ്രവർത്തനം കുറയുന്നതും ബി പി സ്ഥിരമായി കൂടി നിൽക്കുന്നതു കൊണ്ട് സംഭവിക്കുന്നതാണ് .ഇത് കൂടാതെ കാഴ്ച, കേൾവി ഇവയെല്ലാം പതിയെ കുറഞ്ഞു വരുന്നു
പുകവലി, മദ്യപാനം എന്നീ ദുശീലങ്ങൾ ബി പി കൂടുന്നതിന് കാരണമാണ്. ആവശ്യമില്ലാതെയുള്ള ടെൻഷൻ പരമാവധി കുറക്കാൻ ശ്രദ്ധിക്കണം

പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെ വന്നു കഴിഞ്ഞാൽ അവയെ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്തി അവ കൂടുതൽ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാതെ നോക്കുകയാണ് നമ്മൾ ചെയേണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (1 hour ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (1 hour ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (1 hour ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (1 hour ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (2 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (10 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (10 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (10 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (11 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (11 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (18 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (18 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (20 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (20 hours ago)

Malayali Vartha Recommends