രാവിലെ തന്നെ നെഞ്ചുവേദനയോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത് ....

നെഞ്ചുവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട് .അത് പല രോഗ ലക്ഷണങ്ങളിലേക്കും ഉള്ള ഒരു ശാരീരിക സൂചന മാത്രമാണ്. ... ദഹന പ്രശ്‌നങ്ങള്‍, നെഞ്ചിലെ പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന പരിക്കുകള്‍, ശ്വാസകോശ സംബന്ധിയായ തകരാറുകള്‍ എന്നീ കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദന ഉണ്ടാകാം.
എന്നിരുന്നാലും രാവിലെ എഴുന്നേൽക്കുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം
നെഞ്ചിലെ അസ്വസ്ഥതയുടെ കൂടെ വിമ്മിഷ്ടം, അകാരണമായ ക്ഷീണം, വിയർപ്പ് എന്നിവയൊക്കെ ഉണ്ടെങ്കിൽ ഹൃദയാഘാത ലക്ഷണമാകാൻ സാധ്യത കൂടുതലാണ്... അവയെ അവഗണിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന്, ഒരു മണിക്കൂറിനകം ആൻജിയോപ്ലാസ്റ്റിയോ ബൈപാസോ ചെയ്യാൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സിക്കേണ്ടതാണ്. അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരണമടയാൻ സാധ്യത കൂടുതലാണ്.
രാവിലെ ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യത വൈകിട്ടത്തെക്കാൾ മൂന്നിരട്ടി കൂടുതലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. രാവിലെ 4 മണി മുതൽ 6 വരെയാണ് സാധ്യത കൂടുതൽ. അതിനുശേഷം 12 മണി വരെ ഹൃദയാഘാത സാധ്യത കൂടിത്തന്നെ നിൽക്കുന്നു.
രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് ചില പ്രത്യേകതകളുണ്ട്. ചെറുപ്പക്കാരിലും സ്ത്രീകളിലും ഇതുണ്ടാവാൻ സാധ്യത കൂടുതലാണ്. 30 മുതൽ 55 വയസ്സുവരെ പ്രായമുള്ളവരിലാണ് കൂടുതലായി ഉണ്ടാവുന്നത്. പ്രഭാത സമയങ്ങളിൽ ഉണ്ടാവുന്ന ഹൃദയാഘാതം 20 മുതൽ 30 ശതമാനം വരെ കൂടുതൽ അപകടകാരിയാണ്.
സാധാരണയായി നമ്മുടെ രക്തസമ്മർദം പ്രഭാതത്തിൽ 5 മുതൽ 10 വരെ മില്ലി മീറ്റർ കൂടുതലാണ്. തലച്ചോറിന്റെ പ്രത്യേക പ്രവർത്തനം മൂലമാണിത്. ബിപി കൂടിയിരിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു. അതുപോലെ രാവിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. രക്തം കട്ട പടിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീന്റെ അളവ് ആസമയത്ത് രക്തത്തിൽ കുറവാണത്രേ.. അതിനാൽ രാവിലെ ഹൃദയാഘാത സാധ്യതയും കൂടുന്നു .
ധാരാളം വെള്ളം കുടിക്കാത്തവരിലും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് ... വേനൽക്കാലവും കൂടുതല്‍ സമയം ഏസി ഉപയോഗിക്കുന്നതും നിർജലീകരണത്തിന് കാരണമാകുന്നു. രാത്രി മുഴുവൻ എ സി യിൽ കിടന്നുറങ്ങുന്നവർക്കും നിർജലീകരണം വരാം ..ഇത് ഇലക്ടോലറ്റുകളുടെ വ്യതിയാനത്തിനും ഹൃദയത്തിന്റെ താളം തെറ്റാനും കാരണമാകും.
ദിവസേന വ്യായാമം ചെയ്യാത്തവരിൽ രക്തം കട്ട പിടിക്കാൻ സാധ്യത കൂടുതലാണ്. രാവിലെ വളരെ താമസിച്ച് എഴുന്നേൽക്കുന്നതും വൈകിട്ട് വളരെ വൈകി ഉറങ്ങാൻ കിടക്കുന്നതും അപകടം വരുത്തി വയ്ക്കും. പകൽ ജോലി, രാത്രി വിശ്രമവും ഉറക്കവും എന്ന പ്രകൃതിനിയമം തെറ്റിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ഇതിനെല്ലാം പുറമെ ജോലിയുടെ ഭാഗമായും അല്ലാതെയും ഉണ്ടാവുന്ന കടുത്ത മാനസിക സമ്മർദം ഹൃദയാഘാത സാധ്യത വർധിപ്പിക്കും. ഓഫീസ് ജോലി മിക്കവരിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. എന്നാൽ അത് കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാകും. മാസസിക സമ്മർദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും
ദിവസവും എട്ടുപത്ത് ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി നേരത്തെ തന്നെ ഉറങ്ങുക. രാവിലെ ഉണരുക. ദിവസേന വ്യായാമം ചെയ്യുക; ടെൻഷൻ കുറയ്ക്കുക, പുകവലിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് പരിഹാരമാർഗങ്ങൾ. ഒമേഗ ത്രീ ഫാറ്റി അമ്ലങ്ങൾ ധാരാളമുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ പോലുള്ളവ ധാരാളം കഴിക്കുക. വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. ഹൃദ്രോഗമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത്
ഹൃദ്രോഗമുള്ളവർ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റുക. പുകവലിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടക്കുകയും പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യും. പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു
https://www.facebook.com/Malayalivartha