Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

കൊറോണക്കാലത്ത് കണ്ണുകളുടെ ആരോഗ്യ സംരക്ഷണം അത്യാവശ്യം ...ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി ഒപ്താല്‍മോളജിസ്റ്റുകളെ എണ്ണത്തിൽ വർധന

28 APRIL 2020 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതും വീട്ടിൽ തന്നെ ഇരിക്കുന്നതും കൊറോണയുടെ കണ്ണി പൊട്ടിച്ചെറിയുന്നതിനു ഏറെ സഹായകകരമാകും... എന്നാൽ ഈ സമയത്തു ശ്രദ്ധിക്കേണ്ടത് കണ്ണിന്റെ ആരോഗ്യമാണ്

ഒട്ടു മിക്ക ആളുകളും ഇപ്പോൾ വീട്ടിലിരുന്ന് കൊണ്ട് ഓണ്‍ലൈനായി ജോലി ചെയ്യുകയാണ് . മറ്റുള്ളവരാകട്ടെ, സിനിമ കണ്ടും സോഷ്യല്‍ മീഡിയ നോക്കിയും ഗെയിം കളിച്ചുമെല്ലാം സമയം കളയുന്നു. ചുരുക്കത്തിൽ എല്ലാവരും ഇപ്പോൾ ടി വി യിലോ കംപ്യുട്ടറിലോ മൊബൈൽ സ്‌ക്രീനിലോ ആണ് ദിവസത്തിൽ ഏറിയ പങ്കും ..കൊച്ചു കുട്ടികൾ വരെ ഇത് തന്നെയാണ് അവസ്ഥ.

അതുകൊണ്ടുതന്നെ ഈ സമയത്ത് കണ്ണുകളുടെ ആരോഗ്യ സംരക്ഷണം അത്യാവശ്യമാണെന്നു ഡോക്റ്റർമാർ പറയുന്നു . ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി തങ്ങളെ ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ നല്ല രീതിയിൽ വർധന ഉണ്ടായിട്ടുണ്ട് എന്നാണ് ഒപ്താല്‍മോളജിസ്റ്റുകള്‍ അവകാശപ്പെടുന്നത്

മുഴുവന്‍ സമയം വീട്ടില്‍ത്തന്നെ ആയതോടെ കംപ്യൂട്ടറിനോ മൊബൈല്‍ ഫോണിനോ മുന്നില്‍ ചിലവിടുന്ന സമയം ഗണ്യമായി കൂടിയിട്ടുണ്ട്..ഇത് 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്ന അവസ്ഥ ഉണ്ടാകാൻ കാരണമായിട്ടുണ്ട് .തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ മിക്കവാറും എല്ലാവര്‍ക്കും കണ്ണിനും കാഴ്ചയ്ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഇതിനെയാണ് 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്ന് പറയുന്നത്

കണ്ണുവേദന, തലവേദന, കാഴ്ചമങ്ങല്‍, കണ്ണെരിച്ചില്‍, കടച്ചില്‍, തടച്ചില്‍ എന്നിങ്ങനെയുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. കണ്ണിന്റെ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിന്റെ നനവ് കുറയുന്നതുമാണ് ഇതിന്റെ മുഖ്യകാരണങ്ങള്‍

കോര്‍ണിയ സ്‌പെഷ്യലിസ്റ്റായ ഡോ. റിതിന്‍ ഗോയല്‍ പറയുന്നത് ഇതാണ് 'സാധാരണഗതിയില്‍ ഒരു മിനുറ്റിനകം നമ്മള്‍ 12 മുതല്‍ 14 തവണ വരെ കണ്ണ് ചിമ്മുന്നുണ്ട്. എന്നാല്‍ സ്‌ക്രീന്‍ സമയം കൂടും തോറും ഈ എണ്ണം കുറഞ്ഞുവരും. അത് കണ്ണ് ഡ്രൈ ആകാനും കണ്ണില് ചൊറിച്ചില്‍ അനുഭവപ്പെടാനുമെല്ലാം ഇടയാക്കും. കാലാവസ്ഥ, എസി- ഫാന്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും...'- .

അധികസമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണിന്റെ മറ്റ് ഭാഗങ്ങളെ ബാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തോള്‍, കഴുത്ത് എന്നിവിടങ്ങളില്‍ വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം

'ലാപ്‌ടോപ്പിലോ മൊബൈല്‍ ഫോണിലോ ഏറെ നേരം നോക്കിയിരിക്കുന്നത് കണ്ണിന്റെ ഫോക്കസിംഗ് പവറിനെ പ്രതികൂലമായി ബാധിക്കും. ഇത് കണ്ണിന് ക്ഷീണമുണ്ടാക്കുകയും, കണ്ണ് തുറക്കാന്‍ പ്രയാസം തോന്നുന്ന തരത്തില്‍ കനം അനുഭവപ്പെടുത്തുകയും ചെയ്യുമെന്ന് കണ്‍സള്‍ട്ടന്റ് ഒപ്താല്‍മോളജിസ്റ്റായ ഡോ. ഗഗന്‍ജീത്ത് സിംഗ് ഗുജ്‌റാള്‍ പറയുന്നു.

കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്‌ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്‌സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്‌ക്രീനില്‍നിന്നുള്ള ഗ്‌ളെയറും കാഴ്ച ആയാസകരമാക്കും

സാധാരണ പേപ്പര്‍ വായിക്കുന്ന ദൂരം 18 മുതല്‍ -20 സെ.മീ. ആണ്. എന്നാല്‍, കംപ്യൂട്ടര്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന ദൂരം 20-28 ഇഞ്ചാണ്. അതിനാല്‍ സ്ഥിരമായി കണ്ണട അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കുപോലും കംപ്യൂട്ടര്‍സ്‌ക്രീന്‍ ബുദ്ധിമുട്ടുണ്ടാക്കാം. ചിലര്‍ക്ക് വ്യക്തമായി കാണാന്‍ സ്‌ക്രീനിലേക്ക് കുനിഞ്ഞുനോക്കേണ്ടിവരാം. അല്ലെങ്കില്‍ തല ചരിച്ച് നോക്കേണ്ടിവരാം. ഇത് കഴുത്തിലേയും തോളിന്റെയും പേശികള്‍ക്ക് ക്ഷീണമുണ്ടാക്കും.

മിക്കവാറും കാഴ്ചയുടെ പരിമിതിക്കും ഉപരിയായി കണ്ണ് പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴാണ് സിവിഎസ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ടിലധികം മണിക്കൂര്‍ കംപ്യൂട്ടര്‍സ്‌ക്രീന്‍ ഉപയോഗം ഇതിനു കാരണമാകാം

ചിലരില്‍ ഈ പ്രശ്‌നങ്ങളുടെ തീവ്രത കൂടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കണ്ണിന് സര്‍ജറികള്‍ കഴിഞ്ഞവര്‍, ഹോര്‍മോണ്‍ പ്രശ്‌നമുള്ളവര്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളുള്ളവര്‍ എല്ലാം ഇക്കൂട്ടത്തില്‍ പെടും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കണ്ണിനെ സുരക്ഷിതമാക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി നോക്കിയിരിക്കാതെ എല്ലാം 20 മിനുറ്റിലും ഇടവേളയെടുക്കുക, സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം കൂട്ടുക, നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ ലാപ്‌ടോപ്- മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്ത് മറ്റ് വിനോദങ്ങളില്‍ മുഴുകുക, കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക എന്നിവയാണ് ഇതില്‍ പ്രധാനം.

കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ മുകളറ്റം നേര്‍ദൃഷ്ടിയുടെ തൊട്ടുതാഴെ വരുന്നവിധമാണ് വെക്കേണ്ടത്. അതായത്, മോണിറ്ററിന്റെ മധ്യഭാഗം നേര്‍ദൃഷ്ടിയില്‍നിന്ന് 15-20 ഡിഗ്രി (4മുതല്‍ 5 ഇഞ്ച്) താഴെയായിരിക്കണം. മോണിറ്റര്‍ അല്‍പം ചരിച്ചാണ് വെക്കേണ്ടത്. മോണിറ്റര്‍ കണ്ണുകളില്‍നിന്ന് 20 മുതല്‍ 28 ഇഞ്ച് ദൂരെയായിരിക്കണം. കമ്പ്യൂട്ടറിനുമുന്നില്‍ കസേരയില്‍ നിങ്ങള്‍ ചാരിയിരുന്നു കൈനീട്ടിയാല്‍ സ്‌ക്രീന്‍ തൊടാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ അടുത്താണ് ഇരിക്കുന്നത്. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടേതല്ലാതെ അവരുടെ ഉയരത്തിനനുസൃതമായ കസേരയും മേശയും ഉണ്ടായിരിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ അത് കഴുത്ത് വേദനക്കും കണ്ണുകടച്ചിലിനുമിടയാക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (41 minutes ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (51 minutes ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (1 hour ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (1 hour ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (1 hour ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (1 hour ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (1 hour ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (2 hours ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (2 hours ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (2 hours ago)

Malayali Vartha Recommends