Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തൊലിപ്പുറത്തെ ചുവന്ന തടിപ്പ്, കറുത്ത പാടുകൾ, ചിക്കൻ പോക്‌സിന് സമാനമായ പാടുകൾ എന്നിവ കൊവിഡിൻ്റെ ലക്ഷണം ആകാം

16 JULY 2020 03:23 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടും കൊവിഡ് കേസുകൾ വർധിക്കുകയാണ്... ഇന്ത്യയിലടക്കം രോഗബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്. മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യതകൾ സംബന്ധിച്ചും നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്.

രോഗബാധയുടെ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നുപോലും രോഗം പകരുന്നുണ്ട് എന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ തൊലിപ്പുറത്തെ തടിപ്പും കൊവിഡിൻ്റെ ലക്ഷണം ആകാമെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്

ലണ്ടൻ കിങ്‌സ് കോളേജിലെ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കൊവിഡ് പോസിറ്റീവായ 8.8 ശതമാനം പേരിലും തൊലിപ്പുറത്തെ തടിപ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എൻഎച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്‌റ്റിൽ ഇത് കൂടി ഉൾപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ സർക്കാരിനോടും അധികൃതരോടും ആവശ്യപ്പെട്ടു

ചുവന്ന തടിപ്പ്, കറുത്ത പാടുകൾ, ചിക്കൻ പോക്‌സിന് സമാനമായ പാടുകൾ എന്നിവ ശരീരത്തിൽ പ്രത്യക്ഷപ്പെടാമെന്ന് ഇറ്റലിയിലെ ഡെർമറ്റോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 20 ശതമാനം പേരിലും ഈ അവസ്ഥകൾ കണ്ടിരിന്നുവെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ ക്ലീവ്‌ലാൻ്റ് ക്ലിനിക്ക് ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളിൽ ത്വക്ക് തിണർപ്പ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു

കൊവിഡിൻ്റെ ലക്ഷണങ്ങൾ പലതാണ് .. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കൊവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പ് കൊവിഡിൻ്റെ ലക്ഷമാണെന്ന വിശദീകരണങ്ങളും പഠനങ്ങളും പുറത്തുവന്നത്.

അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ലണ്ടൻ കിങ്‌സ് കോളേജിലെ ശാസ്ത്രജ്ഞന്മാരുടെ പഠനം ലോകാരോഗ്യ സംഘനടയുടെ ശ്രദ്ധയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയ ആയി മാറും . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.

ലോകത്താകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1.36 കോടി കവിഞ്ഞു. ഇന്ത്യയിലും കോവിഡ് കേസുകൾ ഇപ്പോഴും ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന പ്രദേശത്തോ അല്ലെങ്കിൽ ഈ പ്രദേശങ്ങളിൽ ഉള്ളവരുമായോ സമ്പർക്കം പുലർത്തുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (13 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (27 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (37 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (52 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (58 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends