Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഇന്ന് ലോക സ്ട്രോക്ക് ദിനം ..കോവിഡ് കാലത്തെ സ്ട്രോക്ക് ; വെല്ലുവിളിയും പരിഹാരവും...

29 OCTOBER 2020 02:40 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 29 ലോക സ്ട്രോക്ക് ദിനമാണ്.... നാലില്‍ ഒരാള്‍ക്ക് ആത്യന്തികമായി സ്ട്രോക്ക് ഉണ്ടാകുന്നു. ആ ഒരാള്‍ നിങ്ങളാവരുത്' എന്നതാണ് ഈ വര്‍ഷത്തെ സ്ട്രോക്ക് ദിന സന്ദേശം...... സ്ട്രോക്ക് എന്നാല്‍ ബ്രെയിന്‍ അറ്റാക്കാണ്. അതായത് ഹാര്‍ട്ടറ്റാക്ക് പോലെ സ്ട്രോക്ക് ഉണ്ടാകുന്ന വ്യക്തിയുടെ തലച്ചോറിലേക്കുള്ള രക്തധമനികളുടെ പ്രവർത്തനവും രക്തയോട്ടവും ബാധിക്കപ്പെട്ടേക്കാം......

അടിയന്തര ചികിത്സ വേണ്ടിവരുന്ന അസുഖമാണ് മസ്തിഷ്കാഘാതം (സ്ട്രോക്ക്). നിലവിലെ കോവിഡ് സാഹചര്യം സ്ട്രോക്ക് ചികിത്സയ്ക്കും വെല്ലുവിളിയുയർത്തുന്നു. കോവിഡ് പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും സ്ട്രോക്ക് ചികിത്സയെ നേരിയ തോതിലെങ്കിലും പ്രതികൂലമായി ബാധിക്കാം.

ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയും പുകവലി പോലുള്ള ദുശ്ശീലങ്ങളുമാണു സ്ട്രോക്കിന്റെ പ്രധാന കാരണങ്ങൾ. അനുനിമിഷം 2 ലക്ഷം മസ്തിഷ്കനാഡീകോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന ‘മെഡിക്കൽ എമർജൻസിയാണ്’ സ്ട്രോക്ക്. അതിനാൽ, കൃത്യസമയത്തു രോഗനിർണയവും അടിയന്തര ചികിത്സയും അനിവാര്യമാണ്.

സ്ട്രോക്ക് രണ്ടുതരം – രക്തയോട്ടം തടസ്സപ്പെടുന്നതു (ബ്ലോക്ക്) മൂലമുണ്ടാകുന്നതും രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്ക രക്തസ്രാവം (ഹെമറേജ്) കാരണം സംഭവിക്കുന്നതും. സ്ട്രോക്ക് എന്ന വിപത്തിനെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്താനാണ് ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്.

ഉടനടിയുള്ള ബ്ലോക്ക് മാറ്റലും രക്തസമ്മർദ (ബിപി) നിയന്ത്രണവും രക്തക്കട്ടകൾ മാറ്റാനുള്ള അടിയന്തര ശസ്ത്രക്രിയയും സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വന്നേക്കാം. ഇതിനൊക്കെ കോവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ട്.

കോവിഡ് ബാധിതരിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെ സുഖം പ്രാപിക്കുന്നു. 5 മുതൽ 10% പേരിൽ ഗുരുതര ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ ഏതാണ്ട് 5% ആളുകൾക്കു സ്ട്രോക്ക് ഉണ്ടാവാം. കൊറോണ വൈറസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അനിയന്ത്രിതമായി ഉത്തേജിപ്പിക്കുന്നതാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗുരുതര കോവിഡ് ബാധിതരിൽ ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറുണ്ടാവും.

ശരീരത്തിലെ സൈറ്റോകൈനുകൾ (cytokines) എന്ന പ്രതിരോധവസ്തുക്കൾ ക്രമാതീതമായി വർധിച്ച് ‘സൈറ്റോകൈൻ സ്റ്റോം’ (Cytokine storm) എന്ന അവസ്ഥയുണ്ടാകും. ഇതു ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ തകരാറുണ്ടാക്കുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന്റെ പമ്പിങ്ങിലുണ്ടാകുന്ന കുറവും മിടിപ്പിലെ വ്യതിയാനവും സ്ട്രോക്കിലേക്കു നയിക്കാം. ചെറിയ രക്തക്കുഴലുകൾ ബ്ലോക്കാവുന്നതു കാരണവും ഇഷിമിക് സ്ട്രോക്ക് (Ischemic Stroke) സംഭവിക്കാം. ഗുരുതര കോവിഡ് രോഗികളിൽ പലരും വെന്റിലേറ്ററിലോ അബോധാവസ്ഥയിലോ ആയിരിക്കാം. അതിനാൽ സ്ട്രോക്ക് തിരിച്ചറിയണമെന്നില്ല.

ഗുരുതരമായ കോവിഡ് കാരണം സ്ട്രോക്ക് വന്നവരും കോവിഡ് പോസിറ്റീവായ സാധാരണ സ്ട്രോക്ക് രോഗികളുമുണ്ട്. സാധാരണ സ്ട്രോക്ക് രോഗികൾ രോഗലക്ഷണങ്ങൾ കണ്ടാലും കോവിഡ് ഭയന്ന് ആശുപത്രിയിലെത്താത്ത അവസ്ഥയുണ്ട്. ‘വാണിങ് സ്ട്രോക്ക്’ അതായത്, സ്ട്രോക്ക് ലക്ഷണങ്ങളായ ഒരുവശം തളർച്ച, കൈകാൽ കുഴയൽ, സംസാരശേഷിക്കുറവ് എന്നിങ്ങനെയുള്ളവ 10 –15 മിനിറ്റിനുള്ളിൽ ഭേദമാകുന്നു. ഈ ഘട്ടത്തിൽ ഡോക്ടറുടെ സഹായം തേടി, പരിശോധനകൾ നടത്തി സ്ട്രോക്ക് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൈകല്യമുണ്ടാക്കുന്ന പൂർണ സ്ട്രോക്കിലേക്കു നയിച്ചേക്കാം.

അത്യാഹിത വിഭാഗത്തിലെ രോഗി കോവിഡ് പോസിറ്റീവാണോ എന്നു പലപ്പോഴും അറിയില്ല. ഇത് ആശുപത്രി സംവിധാനത്തിൽ മൊത്തം കോവിഡ് പടരാൻ കാരണമായേക്കാം. കോവിഡ് ബാധിതനായ സ്ട്രോക്ക് രോഗിക്കു പ്രത്യേകം സ്കാനിങ്ങും പ്രത്യേക ഐസിയുവും വാർഡും ആവശ്യമായി വരുന്നു. അവർ ഉപയോഗിച്ച സ്കാനിങ് മെഷീനും മറ്റും സാനിറ്റൈസ് ചെയ്യേണ്ടിയും വരും.

കത്തീറ്റർ ചികിത്സ (Thrombectomy) കോവിഡ്കാലത്ത് കൂടുതൽ ദുഷ്കരമാകുന്നു. വലിയ രക്തക്കുഴലുകളിലെ ബ്ലോക്ക്, സ്റ്റെന്റ് ഉപയോഗിച്ചു നീക്കുന്ന ചികിത്സാരീതിയാണിത്. ഇതിനു പ്രത്യേക കാത്ത് ലാബ് വേണം. ടെക്നിഷ്യനും ഡോക്ടറും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കാര്യങ്ങൾ ചെയ്യേണ്ടിവരും. പിപിഇ കിറ്റ് ധരിച്ച് സങ്കീർണമായ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ന്യൂറോ ഇന്റർവെൻഷൻ ഡോക്ടർക്കു വെല്ലുവിളിയാണ്. ചികിത്സയിലെ അധികച്ചെലവുകൾ രോഗികൾക്കു താങ്ങാനാവാതെയും വരുന്നു.

എല്ലാ സ്ട്രോക്ക് രോഗികളും വീണ്ടും സ്ട്രോക്ക് വരാതിരിക്കാൻ പതിവായി മരുന്നുകൾ കഴിക്കുകയും ചെക്കപ് നടത്തുകയും വേണം. മരുന്നു കിട്ടാനുള്ള ബുദ്ധിമുട്ട്, വരുമാനക്കുറവ് എന്നിവ കോവിഡ്കാലത്തു പ്രധാന പ്രശ്നമാണ്.

40% ശതമാനം രോഗികൾക്കു സ്ട്രോക്കിനു ശേഷം ചെറുതും വലുതുമായ അംഗപരിമിതികൾ ഉണ്ടാവാം. ഇവരുടെ ഫിസിയോ തെറപ്പിയും പരിചരണവും കോവിഡ്കാലത്തു പ്രയാസമാണ്. രോഗിയുടെ വീട്ടിലെത്തി ഫിസിയോ തെറപ്പി ചെയ്യാൻ കോവിഡ് വ്യാപനം തടസ്സമാകുന്നു.

സ്ട്രോക്ക് രോഗികൾ ആശുപത്രിയിൽ പോകാൻ ഭയക്കുന്ന സാഹചര്യത്തിൽ ടെലിമെഡിസിൻ, ടെലിസ്ട്രോക്ക് വഴിയുള്ള കൺസൽറ്റേഷനാണു പോംവഴി. മരുന്നുകൾ എങ്ങനെ തുടരണം, ഡോസ് എങ്ങനെ ക്രമീകരിക്കണം, പുരോഗതി എങ്ങനെ വിലയിരുത്തണം എന്നീ കാര്യങ്ങളിൽ ടെലിമെഡിസിൻ വഴി നിർദേശങ്ങൾ നൽകാനാവും. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള മൊബൈൽ ഫോൺ വ്യാപകമായതിനാൽ ഡോക്ടറുടെ സേവനം തേടാനും തടസ്സമുണ്ടാകില്ല.

ഓൺലൈൻ വഴിയുള്ള ടെലി റീഹാബിലിറ്റേഷൻ വ്യായാമരീതിയും ശീലിക്കാം. ഇതു ബന്ധുക്കളുടെ മേൽനോട്ടത്തിൽ ചെയ്യാവുന്നതാണ്. രോഗിയെ എങ്ങനെ ഇരുത്താം, നടത്താം, നിർത്താം, പരിചരിക്കാം എന്നൊക്കെ വിഡിയോ വഴി നിർദേശിക്കാൻ ഫിസിയോ തെറപ്പിസ്റ്റിനു കഴിയും. ആപ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചു സ്പീച്ച് തെറപ്പിയും ചെയ്യാനാകും.

സ്ട്രോക്ക് നേരത്തെ തിരിച്ചറിയാനായി 'FAST' എന്ന രീതിയാണ് അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ (എ.എച്ച്.എ.) നിര്‍ദ്ദേശിച്ചിട്ടുള്ളത്. 'എഫ്' - ഫേസ്, അതായത്, മുഖം ഒരു വശത്തേക്ക് കോടുന്നത്, 'എ'- ആംസ്- ഏതെങ്കിലും ഒരു കൈ ഉയര്‍ത്തുമ്പോള്‍ താനെ താഴ്ന്നുപോകുന്നത്, 'എസ്'- സ്പീച്ച്- സംസാരിക്കുമ്പോഴുള്ള അവ്യക്തത, 'ടി'- ടൈം- സമയം ഒട്ടും കളയരുത്. ഈ പറഞ്ഞ ഏതെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ രോഗിയെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം

എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends