കേരളത്തിൽ കോവിഡ് മരണനിരക്ക് വർധിക്കുന്നു... രണ്ടാം തരംഗം ആരംഭിച്ച മാർച്ച് 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നത് ഏപ്രിൽ 21ന് 5000 കടന്നു... അടുത്ത 47 ദിവസം കൊണ്ട് 10,000 മരണങ്ങൾ നടന്നു ... ജൂൺ 7ന് ആയിരുന്നു അത്. ..അവിടെ നിന്നു 38 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മരണം 15,000 ആയി... പ്രതിദിന മരണസംഖ്യ കഴിഞ്ഞ മാസം 200ന് മുകളിലെത്തിയിരുന്നു

കോവിഡ് കേരളത്തെ പിടിച്ചുലയ്ക്കുകയാണ് , ദിവസേന എന്നോണം കോവിഡ് രോഗികളോ അല്ലെങ്കിൽ കോവിഡ് സുഖപ്പെട്ടതിനുശേഷം ഉണ്ടാകുന്ന പാർശ്വ ഫലങ്ങളുടെ ഭാഗമായോ മരിയ്ക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതാണ് നമ്മൾ അടുത്തകാലത്തായി കാണുന്നത്
ഇക്കഴിഞ്ഞ 87 ദിവസത്തിനുള്ളിൽ 10,000 കോവിഡ് മരണങ്ങൾ ആണ് കേരളത്തിൽ സംഭവിച്ചത് . കോവിഡിന്റെ ഒന്നാം തരംഗത്തിൽ രോഗ വ്യാപനം ഇതിലും കൂടുതലായിരുന്നു എങ്കിലും മരണസംഖ്യ താരതമ്യേന കുറവായിരുന്നു . എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുതിച്ചുയരുകയാണ് നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്.
രണ്ടാം തരംഗം ആരംഭിച്ച മാർച്ച് 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നു. ഏപ്രിൽ 21ന് 5000 കടന്നു. അടുത്ത 47 ദിവസം കൊണ്ട് 10,000 ആയി. ജൂൺ 7ന് ആയിരുന്നു അത്. അവിടെ നിന്നു 38 ദിവസം കൊണ്ടാണ് 15,000 ആയത്. പ്രതിദിന മരണസംഖ്യ കഴിഞ്ഞ മാസം 200ന് മുകളിലെത്തിയിരുന്നു.
ഏറ്റവും കൂടുതൽ കോവിഡ് മരണം തിരുവനന്തപുരം ജില്ലയിലാണ്; മൂവായിരത്തിലേറെ. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ ഇത് 1600 ന് മുകളിലെത്തി. മറ്റു ജില്ലകളിലെല്ലാം ആയിരത്തിൽ താഴെയാണു മരണം. ഇടുക്കിയിലാണ് ഏറ്റവും കുറവ്.
കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 70 ശതമാനത്തിലേറെയും 60 വയസ്സിനു മുകളിലുളളവരാണ്. 41–59 പ്രായപരിധിയിലുള്ളവർ 20 ശതമാനത്തിനു മുകളിലാണ്. കുട്ടികളിലാണ് മരണ നിരക്ക് ഏറ്റവും കുറവ്. 17 വയസ്സ് വരെയുള്ള 23 പേരാണ് ഇതുവരെ മരിച്ചത്. 2020 മാർച്ച് 28ന് എറണാകുളത്ത് ആണ് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ കോവിഡ് കുറയാത്തതിന് പിന്നിൽ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്നാണ് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ 'ഇൻസാകോഗി'ന്റെ റിപ്പോർട്ടിൽപറയുന്നത്
സംസ്ഥാനത്ത് പ്രബലമായിട്ടുള്ളത് ഡെൽറ്റ വകഭേദമാണെങ്കിലും ആൽഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തിൽ കാണുന്നത്. വിവിധ മേഖലകളിൽനിന്ന് സാംപിളുകൾ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്
https://www.facebook.com/Malayalivartha