മാനസിക പിരിമുറുക്കം : ഇംഗ്ലണ്ടില്‍ ചികിത്സതേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നു തൊഴില്‍ മേഖലകളില്‍ രൂപപ്പെട്ട അനിശ്ചിതത്വങ്ങള്‍ ഇംഗ്ലണ്ടിലെ ജനങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മാനസിക സംഘര്‍ഷത്തിന്റെയും മനസ്സമാധാന തകര്‍ച്ചയുടെയും ഫലമായി കൗണ്‍സിലര്‍മാരെയും മനശാസ്‌ത്രജ്ഞന്മാരെയും സമീപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാലുവര്‍ഷം കൊണ്ടു നാലിരട്ടിയായത്രെ. ട്രൊഡാക്ക്, ഡുലോക്‌സിറ്റൈന്‍ തുടങ്ങിയ മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതിനായുള്ള മരുന്നുകളുടെ വില്‌പനയിലും വന്‍വര്‍ധനവുണ്ടായിട്ടുണ്ട്.
വീട്ടുജോലി ചെയ്യുന്നവര്‍ മുതല്‍ ഉന്നതപദവികള്‍ വഹിക്കുന്നവര്‍ വരെയുള്ള ലക്ഷണക്കണക്കിനാളുകളുടെ ജീവിതത്തെ തന്നെ മാറ്റിക്കുറിച്ച ആഗോള സാമ്പത്തികമാന്ദ്യം ആരോഗ്യമേഖലയില്‍ ഏല്‌പിച്ച ആഘാതത്തിലേക്കാണ് ഈ റിപ്പോര്‍ട്ടു വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha