ക്യാന്‍സര്‍ : കുടുംബം കുളം തോണ്ടാതിരിക്കാന്‍ ആജീവനാന്ത പരിരക്ഷ

കേരള സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും സംയുക്തമായി സ്ഥാപിച്ചിട്ടുള്ള ഒരു സ്വയംഭരണാധികാരസ്ഥാപനമാണ് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍.


അധികമാരും അറിയാതെ പോകുന്ന ഈ പദ്ധതിയുടെ പൂര്‍ണ രൂപം ഇതാണ്.
ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് സ്‌കീം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണ് കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്. ഈ സ്‌കീമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ഒരു പ്രത്യേക കാലയളവുവരെ രോഗമുണ്ടായാല്‍ സൗജന്യചികിത്സാ സൗകര്യം അനുവദിക്കുന്ന പദ്ധതിയാണിത്. ഇതില്‍ രണ്ട് പ്ലാനുകളാണുള്ളത്.
പ്ലാന്‍ എ
ഒരു വ്യക്തിക്ക് 500 രൂപ എന്ന കണക്കില്‍
മൂന്നു പേരുള്ള ഒരു കുടുംബമാണെങ്കില്‍ 1400 രൂപ എന്ന കണക്കില്‍
നാലുപേരുള്ള ഒരു കുടുംബമാണെങ്കില്‍ 1700 രൂപ എന്ന കണക്കില്‍
അഞ്ചുപേരുള്ള ഒരു കുടുംബമാണെങ്കില്‍ 2000 രൂപ എന്ന കണക്കില്‍
മാതാപിതാക്കളും കുട്ടികളും മാത്രമാണ് കുടുംബം എന്നതുകൊണ്ട് ഉദ്ദശിക്കുന്നത്. ഈ സ്‌കീമില്‍ അംഗമായിരിക്കുന്ന ആര്‍ക്കെങ്കിലും ക്യാന്‍സര്‍ ബാധിച്ചാല്‍, രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യുവാനും ചികിത്സ നല്‍കുവാനും ഈ കേന്ദ്രത്തില്‍ സൗകര്യം അനുവദിക്കും. ഒരു വ്യക്തിക്ക് അംഗത്വയഫീസായി നിശ്ചയിച്ചിരുക്കുന്ന 500 രൂപയുടെ , 100 ഇരട്ടി തുകയായ 50,000 രൂപ വരെ ചികിത്സയ്‌ക്ക് അനുവദിക്കും.
മള്‍ട്ടിപ്പിള്‍ മെമ്പര്‍ഷിപ്പ്
ഒരു വ്യക്തിയ്‌ക്ക് 4 അംഗത്വങ്ങള്‍ വരെ എടുക്കുവാന്‍ കഴിയും.
500 രൂപയുടെ അംഗത്വം - 50,000 രൂപ വരെ ചികിത്‌സാസഹായം ലഭിക്കും.
1000 രൂപയുടെ അംഗത്വം - 1,00,000 രൂപ വരെ ചികിത്‌സാസഹായം ലഭിക്കും.
1500 രൂപയുടെ അംഗത്വം - 1,50,000 രൂപ വരെ ചികിത്‌സാസഹായം ലഭിക്കും.
2000 രൂപയുടെ അംഗത്വം - 2,00,000 രൂപ വരെ ചികിത്‌സാസഹായം ലഭിക്കും.
പ്ലാന്‍ ബി.
ഒരു വ്യക്തിയ്‌ക്ക് 10000 രൂപ എന്ന കണക്കില്‍
പ്ലാന്‍ ബിയില്‍ ഫാമിലി മെമ്പര്‍ഷിപ്പിന് ഡിസ്‌കൗണ്ട് ലഭിക്കില്ല. 5ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും.
യോഗ്യത
മുമ്പ് ക്യാന്‍സര്‍ രോഗം ബാധിച്ചിട്ടില്ലാത്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഈ സ്‌കീമില്‍ ചേരാവുന്നതാണ്. സ്‌കീമില്‍ അംഗമായി കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷം മാത്രമേ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുകയുളളൂ.
എങ്ങനെ അപോക്ഷിക്കാം
1. അപേക്ഷാഫോമുകള്‍ ആര്‍സിസിയില്‍ നിന്നും നേരിട്ടും, വെബ്‌സൈറ്റില്‍ (www.rcctvm.org) നിന്നും ഡൗണ്‍ലോഡു ചെയ്‌തും എടുക്കാവുന്നതാണ്.
2. ആര്‍ സിസി ക്യാഷ് കൗണ്ടറില്‍ നേരിട്ടു പണമടച്ച് അംഗത്വമെടുക്കാവുന്നതാണ്. അല്ലെങ്കില്‍ ക്യാന്‍സര്‍ കെയര്‍ ഫൊര്‍ ലൈഫ് അക്കൗണ്ടന്റ് , റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, എന്ന പേരിലെടുത്ത ചെക്കോ, ഡിഡിയോ സമര്‍പ്പിക്കണം.
3. അപേഷാഫോമും ഡിഡിയും സഹിതം ഡയറക്‌ടര്‍ , റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് കാമ്പസ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തില്‍
അയയ്‌ക്കണം.
4 അംഗത്വഫീസ് ഒരിക്കല്‍ മാത്രം അടച്ചാല്‍ മതി. അതിന് യാതൊരു വിധ വാര്‍ഷിക പ്രീമിയവും ഇല്ല.
5. വേഗത്തിലും എളുപ്പത്തിലും അംഗത്വം നല്‍കേണ്ടതിനാല്‍, അപേക്ഷകരെ ഒരു മെഡിക്കല്‍ പരിശോധനയ്‌ക്കും വിധേയമാക്കുന്നില്ല.
6. മെമ്പര്‍ഷിപ്പ് കാര്‍ഡും, നമ്പറും അംഗത്തിന് നല്‍കപ്പെടും.
അംഗത്വം തിരിച്ചെടുക്കാനാവാത്തതും, മറ്റൊരാളിലേയ്‌ക്ക് കൈമാറ്റം ചെയ്യാനാവാത്തതും, ആയുഷ്‌ക്കാലം മുഴുവന്‍ നിലനില്‍ക്കുന്നതാണ്.
സൗകര്യങ്ങള്‍
1. ഔട്ട് പേഷ്യന്റ് ചികിത്സ
2. ഇന്‍-പേഷ്യന്റ് ചികിത്സ
3. തിരുവനന്തപുരത്തു ചികിത്സ നടക്കുമ്പോള്‍, റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ ചട്ടങ്ങള്‍ക്കനുസൃതമായി, ചികിത്സാചെലവുകള്‍ തിരികെ നല്‍കും.
4. മനശാസ്‌ത്രപരവും, സാമൂഹ്യപരവും, തൊഴില്‍പരവുമായ വിഷയങ്ങളില്‍ കൗണ്‍സിലിംഗ്
ശ്രദ്ധിക്കേണ്ടവ
1. റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഒരു റഫറല്‍ ആശുപത്രിയാണ്. ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്‌ടീഷണറുടെ ശുപാര്‍ശക്കത്തുമായിട്ടാണ് അംഗങ്ങള്‍ വരേണ്ടത്.
2. ഈ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കു വരുന്നതിനുമുമ്പ് ചെയ്‌ത ചികിത്സയുടെ ചെലവ് ഇവിടെ നിന്നും തിരികെ ലഭിക്കുകയില്ല.
3. ക്യാന്‍സര്‍ അല്ലാതെ മറ്റൊരു രോഗത്തിനും ഈ പദ്ധതി ബാധകമല്ല.
4. പേ വാര്‍ഡിലെ താമസത്തിന്റെ ചെലവുകള്‍ രോഗികള്‍ വഹിക്കണം.
5. ക്യാന്‍സറാണോ എന്നു കണ്ടെത്തുന്നതിനു നടത്തുന്ന മെഡിക്കല്‍ പരിശോധനയുടെ ചെലവുകള്‍ ഇതില്‍പ്പെടുന്നില്ല. എന്നാല്‍ ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ചാല്‍ പരിശോധന നടത്താവുന്നതാണ്. ഇവിടത്തെ കമ്മൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇതിനെപ്പറ്റി വിശദ വിവരം ലഭ്യമാകും. (ഫോണ്‍: 0471 2522299 ഇമെയില്‍: preventcancer@rcctvm.org)
6. അംഗത്വമെടുക്കുന്നതിനു മുമ്പ് ക്യാന്‍സര്‍ ചികിത്സ നടത്തിയിട്ടുണ്ടെങ്കില്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയില്ല. ചികിത്സയെ സംബന്ധിച്ച് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റുകള്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
സ്ഥാപനങ്ങള്‍ക്കും അംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. കുറഞ്ഞത് 100ന് മുകളില്‍ അംഗങ്ങളെ ചേര്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10% ഡിസ്‌കൗണ്ട് ലഭിക്കും.
.jpg)
https://www.facebook.com/Malayalivartha