മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ വിനാഗിരിയിൽ ഈ ട്രിക്ക്: പാദങ്ങള്‍ ഇങ്ങനെ ചെയ്യൂ...

ശരീരത്തിലെ അനാരോഗ്യപരമായ പല മാറ്റങ്ങളും ആദ്യം തിരിച്ചറിയുന്നത് പഥങ്ങളിലൂടെയാണ്. കൊളസ്‌ട്രോള്‍ കുറയുന്നതും കൂടുന്നതും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലും എല്ലാം പാദങ്ങളിലെ മാറ്റങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാല്‍വിരലിലെ നഖം മുതല്‍ വിരലുകളുടെ ആരോഗ്യം വരെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ കാലുകള്‍ ഒന്ന് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്‍പനേരം മുക്കി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാദത്തിന് അത്ഭുതകരമായ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പാദങ്ങളിലെ ചൊറിച്ചിലകറ്റാന്‍
പാദങ്ങളില്‍ പലർക്കും ചൊറിച്ചില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ കാരണം അഴുക്കും വിയര്‍പ്പും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളും ആയിരിക്കാം. എന്നാല്‍ ഇത്തരം ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് നിങ്ങള്‍ക്ക് ഒരു പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് അതില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് പാദങ്ങള്‍ അതില്‍ മുക്കി വെച്ചാല്‍ മതി. ഇതിലൂടെ നിങ്ങളുടെ കാലിലെ ചൊറിച്ചിലും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
അണുബാധയും ബാക്ടീരിയയും
പലരുടേയും കാലുകളില്‍ മാറാതെ നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അണുബാധയും ബാക്ടീരിയയും. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ നല്ലതുപോലെ വെള്ളം ഒഴിച്ച് അതില്‍ കാല്‍ മുക്കി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പാദത്തിലെ അണുബാധ മൂലമുണ്ടാവുന്ന അസ്വസ്ഥതകളേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 20- 30 മിനിറ്റ് വരെ പാദങ്ങള്‍ വെള്ളത്തില്‍ മുക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. പാദ സംരക്ഷണം അണുബാധയെ ചെറുക്കുന്നതിനും അത് വഴി ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എന്നാല്‍ കാലില്‍ വേദന നിര്‍ത്താതെ ഉണ്ടാവുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.
മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
പലര്‍ക്കും ഇന്നത്തെ കാലത്ത് പുറത്തേക്ക് വരാന്‍ പറ്റാത്തതും കൈകാര്യം ചെയ്യാന്‍ പറ്റാത്തതുമായ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പാദങ്ങളിലെ ഈ ട്രീറ്റ്‌മെന്റ് ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. ഇതിലൂടെ മാനസിക സമ്മര്‍ദ്ദം എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാല്‍ വെള്ളത്തില്‍ മുക്കി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം
നിങ്ങളുടെ വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പാദങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും കാലിലെ ചര്‍മ്മം മൃദുലമായി മാറുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പാദങ്ങളുടെ ആരോഗ്യത്തിനും എല്ലാം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഒരു വലിയ ഗ്ലാസ്സ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് അതിലേക്ക് രണ്ട് വലിയ ഗ്ലാസ്സ് ചൂടുവെള്ളം ചേര്‍ക്കുക. ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് ഇതിലേക്ക് പാദങ്ങള്‍ മുക്കി വെക്കുക. 10-20 മിനിറ്റ് വരെ നിങ്ങള്‍ക്ക് ഇതില്‍ പാദങ്ങള്‍ മുക്കി വെക്കാവുന്നതാണ്. ഇത് പാദത്തിലെ അസ്വസ്ഥതകളെ ഇ്ല്ലാതാക്കുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha