ഡെങ്കിപ്പനി നിസ്സാരമല്ല !മരണസംഖ്യ ഉയരുന്നു.. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ഇക്കഴിഞ്ഞ രണ്ടുവര്ഷങ്ങളിൽ കോവിഡ് ഭീഷണി ഉണ്ടായിരുന്നതിനാൽ എല്ലാവരും മാസ്ക് ,സെന്സിറ്റീസെർ എന്നിവ ഉപയോഗിച്ചിരുന്നു ..മാത്രമല്ല ലോക്ദറൗണ് കാലത്തുഎല്ലാവരും വീട്ടിനുള്ളിൽ തന്നെ ആയിരുന്നതിനാൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചു . ഈ കഴിഞ്ഞ രണ്ടുവർഷവും പനി കേസുകൾ വളരെ കുറവായിരുന്നു . ഇപ്പോൾ അത്തരം സുരക്ഷകളൊന്നും തന്നെ നമ്മൾ പാലിക്കുന്നില്ല .
മാത്രമല്ല ലോക്ക് ഡൌൺ സമയത്തു വീടിനുള്ളിലും പുറത്തും ചെടികൾ വെച്ചു പിടിപ്പിച്ചു ,ഇപ്പോൾ സമയമില്ലാതെ ആയതോടെ ഈ ചെടിച്ചട്ടികളിൽ വെള്ളം കെട്ടി കടക്കാനും കൊതുക് മുട്ടയിടാനും തുടങ്ങി ..അതുകൊണ്ടുതന്നെ ഡെങ്കി പോലുള്ള അസുഖങ്ങൾ വീണ്ടും വന്നു തുടങ്ങി . പനി മരണങ്ങളും കേരളത്തിൽ കൂടുന്നുണ്ട്
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു . . അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി വൈറസ് (DENV) മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കി, രോഗം ബാധിച്ച കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്ക് പകരുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. വീടിന് ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. ഇത്തരം കൊതുകുകളുടെ മുട്ടകൾ നനവുള്ള പ്രതലങ്ങളിൽ മാസങ്ങളോളം കേടുകൂടാതിരിക്കും. പകൽ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും ഡെങ്കി ആകണമെന്നില്ല. . ഡെങ്കിപ്പനി കൂടിയാൽ കഠിനമായ പേശി വേദന, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.
വീട്ടിനകത്തെ ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിർത്താൻ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.ഇബുപ്രോഫെൻ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ ഒഴിവാക്കണം, കാരണം അവ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഒരിക്കലെങ്കിലും ഡെങ്കിപ്പനി ബാധിച്ചവരും രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് ഡെങ്‌വാക്സിയ എന്ന വാക്സിൻ ഉണ്ട്.ഒരിക്കൽ ഡെങ്കി പനി വന്നവർക്ക് വീണ്ടും ഡെങ്കി വരുമ്പോൾ അപകട സാധ്യത കൂടുതലാണ് .. ഇവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് .
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങി വിവിധ പനികൾ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും പനിക്കണക്കക്കുകളും ഉയരുകയാണ് . അതിനാൽ അതീവ ജാഗ്രതതന്നെ വേണം
https://www.facebook.com/Malayalivartha