റിനോഷ് ബിഗ് ബോസ് വീട്ടിൽ നിന്നും പിൻവാങ്ങിയത് ഈ അസുഖം കാരണം ... ഹെർപിസ് സോസ്റ്റർ എന്നാണ് ഈ അസുഖത്തിന്റെ പേര്. എന്തുകൊണ്ടാണ് റൈനോഷിനു ഈ അസുഖം വന്നത്? ഇത് പകരുന്ന അസുഖമായത്ഈ കൊണ്ടാണോ റൈനോഷിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും മാറ്റിയത്? ഈ അസുഖത്തെക്കുറിച്ച് കൂടുതൽ അറിയാം

ബിഗ് ബോസ് അഞ്ചാമത്തെ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു റിനോഷ്. എന്നാൽ ഫൈനലിനോട് അടുക്കുമ്പോൾ ഇദ്ദേഹത്തിന് ഒരു സ്കിൻ ഡിസീസ് വരികയായിരുന്നു.
ചിക്കൻപോക്സിനു കാരണമായ വൈറസ് ആണ് വാരിസെല്ല-സോസ്റ്റർ... ഒരിക്കൽ നിങ്ങൾക്ക് ഈ വൈറസ് ബാധിച്ചാൽ അത് ശരീരത്തിൽ സുഷുമ്നാ നാഡിക്കും തലച്ചോറിനും സമീപം പ്രവർത്തനരഹിതമായി തുടരും .
ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും വീണ്ടും സജീവമാവുകയും ഷിംഗിൾസ് ഉണ്ടാക്കുകയും ചെയ്യാം. ഷിംഗിൾസ് അഥവാ ഹെർപിസ് സോസ്റ്റർ വളരെ വേദനാജനകമായ അവസ്ഥയാണ്.
ഒരിക്കൽ ചിക്കൻപോക്സ് വന്നവർക്ക് വീണ്ടും ചിക്കൻപോക്സ് വരില്ല എന്ന് കേട്ടിട്ടില്ലേ? എന്നാൽ വാറിസെല്ലാ വൈറസ് നമ്മുടെ ശരീരത്തിൽ തന്നെ നിലനിൽക്കും. ഇത് വർഷങ്ങൾക്ക് ശേഷം വീണ്ടും ആക്ടിവേറ്റ് ആകുമ്പോൾ ആണ് ഹെർപിസ് സോസ്റ്റർ എന്ന അസുഖം വരുന്നത്.
ഇത് വലിയ രീതിയിൽ വേദന ഉണ്ടാകുമെന്നു മാത്രമല്ല സീരിയസ് ആയിട്ടുള്ള കോംപ്ലിക്കേഷനുകളും ഉണ്ടാകും. ഏകദേശം രണ്ടു മുതൽ മൂന്ന് ആഴ്ചകൾ എടുക്കും അസുഖം മാറാൻ. അസുഖം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്താണ് കാണപ്പെടുക. ആ ഒരു ഭാഗത്തേക്ക് ചിലപ്പോൾ സ്ഥിരമായി വേദന അനുഭവപ്പെട്ടേക്കാം ഭാവിയിൽ. അവിടെ രാഷസ് വരാനുള്ള സാധ്യതയും വളരെയധികം ആണ്.
65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഹെർപിസ് സോസ്റ്റർ ബാധിച്ചാൽ ഗുരുതരമാകാറുണ്ട് . ഹെർപ്പസ് സോസ്റ്റർ ഒഫ്താൽമിക്കസ് (HZO) എന്നത് ഹെർപിസ് സോസ്റ്റർ ന്റെ ഒരു ഉപവിഭാഗമാണ്, ഇത് കണ്ണിനെ ബാധിക്കുന്നതിനാൽ ചിലപ്പോൾ അന്ധതയ്ക്ക് കാരണമാകും
കണ്ണിന് ചുറ്റും ഹെർപ്പസ് വികസിച്ചാൽ അത് വേദനാജനകമായ അണുബാധയ്ക്ക് കാരണമാകുന്നു, ഇത് കാഴ്ചയെ ബാധിക്കും.ഹെർപ്പസ് സോസ്റ്റർ ശരിയായി ചികിൽസിച്ചു മാറ്റിയില്ലെങ്കിൽ തലച്ചോറിന്റെ വീക്കം, മുഖത്തെ പക്ഷാഘാതം, അല്ലെങ്കിൽ കേൾവി അല്ലെങ്കിൽ ബാലൻസ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട് .
ചിക്കൻപോക്സ് പകരുന്ന അസുഖമാണ് , അതേ സമയം ഹെർപിസ് ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടരില്ല. എന്തായാലും വളരെ മോശം സമയത്താണ് ഈ അസുഖം വന്നത് എന്നാണ് റിനോഷിനോട് പ്രേക്ഷകർ പറയുന്നത്. മാരാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു റിനോഷ്.
എന്തായാലും ബിഗ് ബോസിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിലും സിനിമകളിലും വളരെ സജീവമായി തന്നെ തുടരണം എന്നാണ് ഇപ്പോൾ ഇദ്ദേഹത്തോട് പ്രേക്ഷകർ അഭ്യർത്ഥിക്കുന്നത്.
https://www.facebook.com/Malayalivartha