സയാറ്റിക്ക രോഗ ലക്ഷണങ്ങൾ അറിയാം

സയാറ്റിക്ക എന്ന പേര് കേട്ട് പേടിക്കണ്ട. സയാറ്റിക്ക വാതരോഗത്തിന്റെ ഒരു വകഭേദമാണ്. നട്ടെല്ലില്‍ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന വേദനയാണ് ഇത് . കാലിന്റെ പിന്‍വശത്തുള്ള മരവിപ്പ്, തരിപ്പ്, വേദന തുടങ്ങിയവയൊക്കെ സയറ്റിക്ക എന്ന അസുഖത്തിന്റെ ലക്ഷണമാകാം.
തുടര്‍ച്ചയായി ജോലി ചെയ്യുന്നവരിലാണ് ഇത്തരം അസുഖം പെട്ടെന്ന് പിടിപ്പെടുന്നത്. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്‌കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് കാരണം. കാലിന്റെ താഴെ തുടങ്ങി നട്ടെല്ലുവരെ വ്യാപിക്കുന്ന വേദന സയാറ്റിക്കയുടെ സൂചനയാവാം. നടുവേദനയെ തുടര്‍ന്ന് വേദന നിതംബത്തിലേക്കും വ്യാപിക്കുന്നു. വേദന രാത്രികാലങ്ങളില്‍ കുറയുന്നതായും അനുഭവപ്പെടാം. ഏറെ നേരം നില്‍ക്കുമ്പോഴും ഇരുന്നാലും വേദന കൂടുന്നു. കിടന്നാല്‍ വല്ലാത്ത ആശ്വാസം ഉള്ളതായും കാണുന്നു. ചിലരില്‍ വേദന ഇടയ്ക്കിടെ മാത്രം കണ്ടു വരുന്നു,എന്നാല്‍ കാലുവേദനയും തരിപ്പും എല്ലായ്‌പ്പോഴും കാണുന്നു. ചുമ, തുമ്മല്‍ എന്നിവയുള്ളപ്പോള്‍ ചില രോഗികള്‍ക്ക് വേദന കൂടുന്നതായി കാണാറുണ്ട്. കാലിന്റെ പുകച്ചില്‍, കാല്‍ വിറയ്ക്കുന്നതുപോലെ തോന്നല്‍ എന്നിവയും ലക്ഷണങ്ങളാണ്.ഒരു കാലിന് മാത്രം മരവിപ്പോ ബലക്ഷയമോ ഉണ്ടാവുക എന്നിവയും ഇതിന്റെ സൂചനയാവാം.
നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്‌കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് പ്രധാന കാരണം. ഡിസ്‌ക്കിനുണ്ടാകുന്ന തേയ്മാനം, സ്ഥാനമാറ്റം എന്നിവ കൊണ്ടും സയാറ്റിക്ക രോഗം വരാം. പരിധിയില്‍ കവിഞ്ഞ ഭാരം ചുമക്കുന്നവര്‍, അമിതമായി വ്യായാമം ചെയ്യുന്നവര്‍ എന്നിവരിലും രോഗസാധ്യത കൂടുതലാണ്. സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും ഈ രോഗത്തിനുള്ള കാരണമാകാം.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീഴുകയോ, കാലിടറുകയോ ചെയ്യുന്നത് ഭാവിയില്‍ സയാറ്റിക്കയ്ക്ക് ഇടയാക്കാം. നടത്തം പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ ഇടയ്ക്കിടെ നടുകുത്തി വീഴുന്നതും സയറിക്കക്ക് കാരണമാകാറുണ്ട് .
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ നടുവ് നിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ചിരിക്കണം. ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നതും ഒഴിവാക്കുക. അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്‍പനേരം നടക്കണം. കൈയ്യും കാലും ഇടയ്ക്കിടെ ഇളക്കുന്നതും നല്ലതാണ്.
മിക്കവാറും പേര്‍ വേദന സംഹാരി ഗുളികകളെ ആശ്രയിക്കുന്നതായാണ് കാണുന്നത്.
ആയുര്‍വേദ ചികിത്സയാണ് കൂടുതല്‍ഫലപ്രദം എന്നും അഭിപ്രായമുണ്ട് .
https://www.facebook.com/Malayalivartha