മോണരോഗം അവഗണിക്കരുത്

ദന്തശുചിത്വത്തില്‍ അലസത കാണിക്കുന്നവര്‍ സൂക്ഷിക്കുക. എന്തെന്നാല്‍ വായ വ്യത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണന മൂലമുണ്ടാകുന്ന മോണരോഗം ഉള്ളവരില്‍ ഹൃദയാഘാതമുണ്ടാകുവാനുള്ള സാദ്ധ്യത ഈ രോഗമില്ലാത്ത ഒരു വ്യക്തിയേക്കാള്‍ രണ്ടിരിട്ടി കൂടുതലാണ്.
പെരിഒഡോണ്‍ടൈറ്റിസ്
പല്ലും മോണയും വ്യത്തിയായി സൂക്ഷിക്കാത്തവരില്‍ മോണയില്‍ അണുബാധയുണ്ടാകാം. പല്ലിന്റെ ചുവട്ടില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ അടിഞ്ഞൂകൂടി അവിടെ മഞ്ഞ നിറത്തി
ലുള്ള പ്‌ളാക്ക് ഉണ്ടാകുവാന്‍ ഇടയാകും. പല്ലിന്റെയും മോണയുടെയും ഇടയില്‍ രൂപപ്പെടുന്ന ഈ പ്‌ളാക്ക് ബാക്ടീരിയകളുടെ വാസസ്ഥമാണ്. ഈ അണുബാധ രൂക്ഷമാകുമ്പോഴോ, ചികിത്സയില്‍ കാലതാമസം വരുമ്പോഴോ അസുഖം ആഴത്തിലേയ്ക്ക് വ്യാപിച്ച് പല്ലും താടിയെല്ലുമായി ബന്ധിപ്പിക്കുന്ന സന്ധിയെ ക്ഷയിപ്പിച്ച് ദന്തക്ഷയത്തിനിടയാക്കുന്നു. ഇതിനെ പെരിഒഡോണ്‍ടൈറ്റിസ് എന്നതാണ് വൈദ്യഭാക്ഷയില്‍ അറിയപ്പെടുന്നത്.
ഹൃദ്രോഗസാദ്ധ്യത രണ്ടിരട്ടി
മോണരോഗമുള്ളവരില്‍ ഹൃദ്രോഗസാദ്ധ്യത കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മോണരോഗമുള്ളവരില്‍ മോണയുടെയും പല്ലിന്റെയും ഇടയിലുള്ള സ്ഥലങ്ങളില്‍ അണുക്കളെ ഒരു ശേഖരം തന്നെയുണ്ടാകും. പല്ലു വ്യത്തിയാക്കുമ്പോള്‍ മോണയിലെ ലോലമായ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ച് അതിലൂടെ അണുക്കള്‍ രക്തക്കുഴലുകളില്‍ പ്രവേശിച്ച് രക്തത്തിലൂടെ സഞ്ചരിച്ച് ഹൃദയരക്തധമനികളിലെത്തി, അവിടെ ചില വിനാശകരമായ രാസവസ്തുകള്‍ ഉത്പാദിപ്പിച്ച് ബ്‌ളോക്കുണ്ടാക്കുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഈ അണുപ്പടയെ നശിപ്പിക്കുവാന്‍ ചില പ്രത്യേകതരം പ്രോട്ടീനുകള്‍ ഉത്പ്പാദിപ്പിക്കുന്നു. ഇത്തരത്തില്‍പ്പെട്ട ചില പ്രോട്ടീനുകളായ സിറിയാക്ടീവ് പ്രോട്ടീന്‍, ഫൈബ്രനോജന്‍ എന്നിവയുടെ രക്തത്തിലെ അമിതമായ അളവ് ഹൃദയരക്തധമനികളുടെ ആന്തരപാളിയില്‍ നീര്‍വീക്കമുണ്ടാക്കുന്നു. ഇത് ധമനികളുടെ ആന്തരപാളിയില്‍ കൊഴുപ്പടിഞ്ഞുകൂടി ബ്‌ളോക്കുകള്‍ ഉണ്ടാക്കുവാനും, ഈ ബ്‌ളോക്കുകളില്‍ രക്തം കട്ടപിടിക്കുവാനും അത് ഹൃദയാഘാതത്തിനിടയാക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍ അവഗണിക്കരുത്
മോണവീര്‍ക്കല്‍, വേദന, പല്ലിനിളക്കം, പല്ലു വൃത്തിയാക്കുമ്പോള്‍ മോണയില്‍ നിന്നും രക്തം പൊടിയുക, വായ്‌നാറ്റം തുടങ്ങിയവയാണ് മോണരോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ മോണ രോഗങ്ങള്‍ മരുന്നുകൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്തി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുവാന്‍ സാധിക്കും
.
മോണരോഗം തടയാന്‍
ദന്ത ശുചിത്വം പാലിക്കുകയാണ് മോണരോഗം തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം .ദിവസവും രണ്ട് നേരം രാവിലെ ആഹാരത്തിന് മുമ്പും, രാത്രി ആഹാരത്തിന് ശേഷവും പല്ല് ബ്രഷ് ചെയ്യണം. മധുരപലഹാരങ്ങള്‍, ചോക്കലേറ്റ് മുതലായവ കഴിച്ചതിനുശേഷം വായ നന്നായി വ്യത്തിയാക്കണം. പല്ലിന്റെ ചുവട്ടില്‍ മഞ്ഞ നിറത്തിലുള്ള പ്‌ളാക്കുള്ളവര്‍ ഒരു ദന്ത ഡോക്ടറെ സമീപിച്ച് പല്ലു ക്‌ളീന്‍ ചെയ്യിപ്പിക്കണം. ഇതിനു പുറമേ മോണയ്ക്ക് ആരോഗ്യം പകരുന്ന ജീവകം സി അടങ്ങിയ വിവിധയിനും നാരങ്ങകള്‍ ഓറഞ്ച്, തക്കാളി, നെല്ലിക്ക, കാബേജ് തുടങ്ങിയ പഴങ്ങളും, പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്നത് മോണരോഗം തടയുവാനും, ഹൃദ്രോഗസാദ്ധ്യത കുറയ്ക്കുവാനും ഉത്തമമാണ്.
അമ്പതുവയസിനു മുകളിലുള്ളവര്‍ ദന്ത ശുചിത്വത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് .
ദന്തരോഗങ്ങള്‍ തിരിച്ചറിയാനും രോഗാവസ്ഥ തിരിച്ചറിയാനും സ്ഥിരമായ ചെക്കപ്പ് ആവശ്യമാണ്. പൊതുവായ ആരോഗ്യസ്ഥിതിയും കഴിക്കുന്ന മരുന്നുകളും ദന്തചികിത്സകനുമായി ചര്‍ച്ചചെയ്യണം. ദന്തരോഗത്തിനും ചികിത്സയ്ക്കും പൊതുവായ ആരോഗ്യവുമായി ബന്ധമുണ്ട്. പല്ലും മോണയും ചേരുന്ന ഭാഗത്ത് പോടുണ്ടാകുന്നതും ഉടന്‍ ചികിത്സിപ്പിക്കണം. പല്ലില്‍ പുളിപ്പുണ്ടാകുന്നെങ്കില്‍ അതു നിയന്ത്രിക്കാന്‍ ദന്തചികിത്സകനോടു പ്രത്യേക പേസ്റ്റുകള്‍ ആവശ്യപ്പെടാം. മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.
അധികമായുണ്ടാകുന്ന വായുണങ്ങല്‍ ഈ പ്രായത്തില്‍ സ്വാഭാവികമാണ്. വെള്ളം കൊണ്ട് വായ ഇടയ്ക്കിടെ കഴുകണം. മധുരമില്ലാത്ത ച്യൂയിംഗം ചവയ്ക്കുകയാണു മറ്റൊരു മാര്‍ഗം.
പല്ലുവേദനയോ മോണവേദനയോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടുക. വെപ്പു പല്ല് ഉപയോഗിക്കുന്നവര്‍ അതു വൃത്തിയായി സൂക്ഷിക്കണം.
https://www.facebook.com/Malayalivartha