ബംഗ്ലാദേശില്‍ 80 വയസ്സുള്ള കുഞ്ഞ്

ബംഗ്ലാദേശിലെ മഗൗര ജില്ലയില്‍ അകാല വാര്‍ദ്ധക്യവുമായി ആണ്‍കുട്ടി ജനിച്ചു. ചുളിഞ്ഞ ശരീരവും വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളും പുറം നിറയെ രോമങ്ങളും ഈ കുഞ്ഞിന് എണ്‍പതു വയസുകാരന്റെ ഛായ നല്‍കുന്നു.പരുള്‍ പത്രോ-ബിസ്വജിത് പത്രോ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ഇവർക്ക് ഒരു പെൺകുട്ടിയുണ്ട്.രോഗബാധിതനാണെങ്കിലും മനസ്സിലെ വേദന ഉള്ളില്‍ ഒതുക്കി, ഇരു കൈയും നീട്ടിയാണ് കുടുംബം നവജാത ശിശുവിനെ സ്വീകരിച്ചത്. നാട്ടുകാരും ബന്ധുക്കളും കുട്ടിയെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു.
അത്യപൂര്‍വമായ പ്രൊഗേറിയ രോഗമാണ് ഈ കുരുന്നിനെ ബാധിച്ചിട്ടുള്ളത്.ഡോക്ടര്‍മാരും കുട്ടിയുടെ ഈ രോഗാവസ്ഥയ്ക്കു മുന്നിൽ നിസഹായരാവുകയാണ്.
ഉള്ളതിനെക്കാള്‍ എട്ടുമടങ്ങ് പ്രായക്കൂടുതലായിരിക്കും ഇത്തരം അവസ്ഥ ബാധിച്ചിട്ടുള്ളവരുടെ ശരീരത്തില്‍ പ്രതിഫലിക്കുക. പ്രൊഗേറിയ ബാധിച്ച കുട്ടികള്‍ ശരാശരി 13 വയസ്സുവരെ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. ഹൃദ്രോഗബാധിതരായി മരിച്ചുപോവുകയാണ് പതിവ്. എന്നാല്‍, ഇവന്‍ ആരോഗ്യവാനായി വളരുമെന്നുതന്നെയാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
40 ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കാണുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘പ്രൊഗേറിയ’ എന്ന രോഗം ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിയപ്പെട്ട കുട്ടിയാണ് നിഹാല്‍. ഭൂമിയില്‍ ജീവിച്ച 15 വര്‍ഷം സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്ത ‘പ്രൊഗേറിയ’യുടെ ഇന്ത്യന്‍ മുഖം ആയിരുന്നു നിഹാൽ. 2016 മെയ് മാസത്തിലാണ് നിഹാൽ മരിച്ചത്
https://www.facebook.com/Malayalivartha