മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാൽ

ജോലിത്തിരക്കിനിടയിൽ മൂത്രമൊഴിക്കാതെ പിടിച്ചിരിക്കുന്നശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്ലറ്റില്‍ പോകാതെ പിടിച്ചിരിക്കുന്ന സ്വഭാവം പലർക്കുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഈ കാര്യത്തിൽ മുന്നിൽ. പൊതു സ്ഥലങ്ങളിലുള്ള അസൗകര്യങ്ങൾ കാരണം പലപ്പോഴും സ്ത്രീകൾ യാത്രാ വേളകളിൽ ടോയ്‌ലെറ്റിൽ പോകാറില്ല. അതുപോലെ വീട്ടിലാണെങ്കിലും ജോലിത്തിരക്കിനിടയിൽ ഏറ്റവും മടിപിടിച്ചിരിക്കുന്നതും സ്ത്രീകൾ തന്നെ .
കിഡ്‌നി സ്‌റ്റോണ്‍
ഏറെ നേരം മൂത്രം ഒഴിക്കാതിരിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാൻ കാരണമാകും . മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്‌നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.
അണുബാധ മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുന്നാല്‍ അണുബാധയ്ക്കും കാരണമാകും. ഇത് സ്ത്രീകളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്.ഇടുപ്പിലുണ്ടാവുന്ന അതികഠിനമായ വേദനയും മൂത്രമൊഴിക്കുമ്പോൾ ശക്തമായ കടച്ചിലും ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം.
https://www.facebook.com/Malayalivartha