കര്‍പ്പൂരതുളസി രണ്ടാഴ്ച കൊണ്ട് കഷണ്ടി മാറ്റും

കഷണ്ടിക്കാർക്ക് ഇനി സന്തോഷിക്കാം .അസൂയക്ക് മരുന്നില്ലെങ്കിലും കഷണ്ടിക്ക് ഇനി മരുന്നുണ്ട്. നമ്മുടെ തൊടിയിൽ സുലഭമായ കർപ്പൂര തുളസികൊണ്ട് ഇനി കഷണ്ടി മാറ്റാം.
ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി ആർക്കാണ് ആഗ്രഹമില്ലാത്തത്? മുടി വളരാന്‍ ഇന്ന് ധാരാളം ചികില്‍സാ രീതികള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്.
മുടി കൊഴിച്ചിൽ ഇന്ന് സർവസാധാരണമാണ്. ഈ അവസ്ഥയ്ക്ക് ആരോഗ്യപരമായും, പോഷകാഹാരപരവും ആയ പല കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് പുരുഷന്‍മാരില്‍ ഉണ്ടാവുന്ന കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്.
മുടികൊഴിച്ചില്‍ തടയാനും മുടി സമൃദ്ധമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്. അതിൽ ഒന്നാണ്
കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസി ധാരളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ സസ്യമാണ് .കര്‍പ്പൂര തുളസി ഇലകള്‍ ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ശ്രേഷ്ടമായ ഒരു മരുന്നാണ്.
വളരെ പണ്ട് കാലും മുതല്‍ തന്നെ കര്‍പ്പൂരതുളസിയുടെ സവിശേഷത ആയുര്‍വ്വേദം തിരിച്ചറിഞ്ഞതാണ്. കരളിലെ വിഷാംശം മാറ്റാന്‍ കര്‍പ്പൂരതുളസി നല്ലൊരു ഔഷധമാണ്.ഈ ഇലകളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സ് വേദനസംഹാരിയായും ഉപയോഗിക്കുന്നു.
കര്‍പ്പൂരതുളസി എണ്ണയില്‍ അടങ്ങിയിട്ടുളള മെന്‍തോള്‍ മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്നു.
മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല എണ്ണകളും ചിലവേറിയതും, പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം തരാത്തവയുമാവാം. അതിനാല്‍ തന്നെ മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം, ഇത് ആരോഗ്യകരവുമാവും.
ആവശ്യമുളള സാധനങ്ങള്‍
1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം നന്നായ് മിക്‌സ് ചെയ്യുക , കൊഴുപ്പുളള ഒരു മിശ്രിതം ലഭിക്കുന്നതാണ്.
ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്തു പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക. ശേഷം സാധാരണ രീതിയില്‍ കഴുകികളയാവുന്നതാണ്.
തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനിഭവപ്പെടുന്നെങ്കിൽ പേടിക്കേണ്ടതില്ല. ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികില്‍സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha