ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത: ഇമാന്‍ അഹമ്മദ് അബ്ദുളാത്തി

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയും ഭാരം കൂടിയതുമായ വനിതയാണ് ഇമാന്‍ അഹമ്മദ് അബ്ദുളാത്തി. വടക്കന്‍ ഈജിപ്തിലുള്ള അലക്‌സാന്‍ഡ്രിയയിലുള്ള ഈ 36 കാരിയുടെ ശരീരഭാരം 500 കിലോയാണ്. പതിനൊന്നാം വയസ്സില്‍ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായതിനു ശേഷം ഇമാന്‍ ബലൂണ്‍ പോലെ വീര്‍ത്തു വരികയായിരുന്നു. 25 വര്‍ഷമായി ഇമാന്‍ കിടപ്പിലാണ്. കൈകളിലും ലിംഫ് ഗ്രന്ധികളിലും നീരുകെട്ടുന്ന എലിഫന്റിയാസിസ് എന്ന രോഗമാണ് ഇമാന് .മനുഷ്യ ശരീരത്തിന് ആവശ്യമുള്ളതിൽ കൂടുതൽ ജലം ശരീരത്തിൽ കെട്ടി കിടക്കുന്നതാണ് ഈ അമിത തടിക്കു കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.
അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരണപെട്ടതിനാല്‍ സഹോദരി ചായ്മയും അമ്മയുമാണ് ഇമാന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്. കിടപ്പിലായതിനാല്‍ ഇമാനെ കുളിപ്പിക്കാനും, ഭക്ഷണം കഴിപ്പിക്കാനും മറ്റു ദൈനദിന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുമെല്ലാം ഒരുപാടു സമയം ചിലവഴിക്കേണ്ടതായിട്ടുണ്ടെന്നു ഇമാന്റെ കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha