പല്ലുവേദനയകറ്റാന്‍ ചില പൊടിക്കൈകൾ

പല്ലിന്റെ കേടും മോണരോഗവും മൂര്‍ച്ഛിക്കുമ്പോഴല്ലാതെ നമ്മളില്‍ പലരും ഒരു ദന്തഡോക്ടറെ കാണുക പതിവില്ല. നമ്മുടെ പല്ലിന്റെയും മോണയുടെയും അനാരോഗ്യം ശരീരത്തിന്റെ ആകെ അനാരോഗ്യത്തിന്റെ സൂചനയാണ്.മുഖസൗന്ദര്യത്തിലും പല്ലിന്റെ പ്രാധാന്യം വളരെയേറെയാണ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി വേണം ദന്തക്ഷയത്തെയും മോണരോഗത്തെയും കാണാന്‍. കാലാ കാലങ്ങളിൽ പല്ലു ക്ളീൻ ചെയ്യുകയും മോണരോഗം വരാതെ സൂക്ഷിക്കുകയും വേണം.
പലരെയും കുഴയ്ക്കുന്ന പ്രശ്‌നമാണ് അടിക്കടിയുണ്ടാകുന്ന പല്ലു വേദന. ഇതിനു വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്
ഉപ്പും കുരുമുളകും
ഉപ്പും കുരുമുളകും മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ കഠിനമായ പല്ലുവേദന മാറും. ഇതിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയ പല്ലുവേദനയെ ശമിപ്പിക്കും. ഉപ്പും കുരുമുളകും അടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്
പല്ലുവേദനയകറ്റാന്‍ ഗ്രാമ്പൂ
ഗ്രാമ്പൂവിന് പല്ലുവേദനയകറ്റാനും മോണയിലെ ഇന്‍ഫക്ഷന്‍ തടയാനും കഴിയും. ഗ്രാമ്പൂഓയില്‍ പഞ്ഞിയില്‍ പുരട്ടി വേദനയുള്ള ഭാഗത്തുവെച്ചാല്‍ വേദന കുറയും. അല്ലെങ്കിൽ ഗ്രാംപൂ ചതച്ച് വേദനയുള്ള പല്ലിന്മേൽ കടിച്ചു പിടിക്കുക. കരയാമ്ബൂവ് 10 എണ്ണം, അല്പം കർപ്പൂരം എന്നിവ ഒരു പരുത്തി തുണിയിലെടുത്ത് വേദനയുള്ള ഭാഗത്ത് വയ്ക്കുക. നല്ല ആശ്വാസം കിട്ടും.മൗത്ത് വാഷ് ആയും ഇത് ഉപയോഗിക്കാം.
ഇളം ചൂടുവെള്ളം
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഉപ്പുകലര്‍ത്തിയ ഇളംചൂടുവെള്ളം വായില്‍ കൊള്ളുക എന്നത്. ഉപ്പുകലര്‍ന്ന ചൂടുവെള്ളം വായില്‍ ഇന്‍ഫക്ഷനുണ്ടാക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുകയും പല്ലുവേദന കുറയ്ക്കുകയും ചെയ്യും. അമിതമായ ചൂടും തണുപ്പുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്
പഴുത്ത പ്ലാവില കൊണ്ടു പല്ലു തേക്കുന്നതും പേരക്കയുടെ ഇല ഇട്ടു വെന്ത വെള്ളം കൊണ്ടു കവിൾ കൊള്ളുന്നതും പല്ല് വേദന മാറാൻ ഉത്തമമാണ്.
.
l
https://www.facebook.com/Malayalivartha