ഇരട്ടക്കുട്ടികള്‍ വയറ്റിനകത്ത് തന്നെ അടിപിടി . വീഡിയോ

കുട്ടികളായാൽ ഇടക്കൊക്കെ അടിപിടി കൂടാതിരിക്കില്ല. എന്നാൽ അത് അമ്മയുടെ വയറിനകത്തു വെച്ച് തന്നെ തുടങ്ങിയാലോ.അത്തരമൊരു അടിപിടി വീഡിയോ ഇപ്പോൾ കാണാം.
വളരെ അപൂര്‍വ്വം വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം കാഴ്ചകള്‍ ക്യാമറയ്ക്കുള്ളില്‍ പതിയാറുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലണ്ടനില്‍ നടന്ന ഒരു പഠനത്തിനിടെയാണ് ഇടി കൂടുന്ന ഇരട്ടക്കുട്ടികളെ കണ്ടെത്തിയത്. എന്നാല്‍ ഇങ്ങനെ അടിയുണ്ടാക്കുന്നത് ആണാണോ പെണ്ണാണോ എന്നത് ഇതു വരെ പുറത്ത് വിട്ടിട്ടില്ല. സിനി എം ആര്‍ ഐ സ്‌കാന്‍ എന്ന നൂതന വിദ്യയുടെ സഹായത്തോടു കൂടിയാണ് ഇത്തരമൊരു രംഗം ചിത്രീകരിയ്ക്കപ്പെട്ടത്.
ഭൂരിഭാഗം ഇരട്ടകളും രണ്ടു വ്യത്യസ്ത അണ്ഡങ്ങള്‍ രണ്ടു വ്യത്യസ്ത ബീജങ്ങളുമായി ചേര്‍ന്ന് ഉണ്ടാവുന്നവയാണ്. എന്നാല്‍ നാല്‍പതു ശതമാനത്തോളം ഇരട്ടകള്‍ ഏക അണ്ഡവും ഏക ബീജവും ചേര്‍ന്നുണ്ടാവുന്ന ഏകഭ്രൂണം സ്വയം പിളര്‍ന്ന് രണ്ടായി മാറി ഇരട്ടകളാവുന്നു.
രണ്ടു വ്യത്യസ്ത ഭ്രൂണങ്ങളായി വളര്‍ച്ച പ്രാപിക്കുന്ന ഇരട്ടകള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെവ്വേറെ അറകളിലായി സ്ഥിതി ചെയ്യുന്നു. ഇവര്‍ക്ക് ഓക്‌സിജന്‍, വളരാന്‍ ആവശ്യമായ പോഷകം എന്നിവ എത്തിക്കാനായി സ്വന്തമായി വ്യത്യസ്ത മറുപിള്ളയും ഉണ്ടാവും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളും താരതമ്യേന കുറവാണ്. ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ഇരട്ടകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.
ഏകഭ്രൂണം പിളര്‍ന്നു ഇരട്ടയാവുന്ന പ്രക്രിയ അതിസങ്കീര്‍ണമാണ്. മാത്രമല്ല ഗര്‍ഭകാലത്തു ഇരട്ടകളുടെ ഘടന, വളര്‍ച്ച, മറ്റുപ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണയിക്കപ്പെടുന്നത് ഭ്രൂണം പിളരുന്ന സമയം അനുസരിച്ചാണ്. ഗര്‍ഭധാരണം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് പിളരുന്നതെങ്കില്‍ രണ്ടു വ്യത്യസ്തശിശുക്കളായി വളരുന്നു. എന്നാല്‍ നാല് ദിവസത്തിനുശേഷമാണ് പിളരുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ധാരാളമാണ്. കാരണം രണ്ടുപേര്‍ക്കും കൂടി ഒരു മറുപിള്ള മാത്രമേയുള്ളൂ. പങ്കുവെക്കപ്പെടുന്ന ഒറ്റ മറുപിള്ള മൂലമാണ് ഇത്തരം ഗര്‍ഭസ്ഥശിശുക്കളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതും.
ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ശിശുക്കളില്‍ മറുപിള്ളയുടെ ഓരോഭാഗം, ഓരോ ഇരട്ടകള്‍ക്കും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ചില ഗര്‍ഭധാരണത്തില്‍ ഇവയിലെ രക്തക്കുഴലുകള്‍ ഒരേ ദിശയില്‍ ശിശുക്കളിലേക്ക് ഒഴുകുന്നതിനുപകരം, ഇവ തമ്മില്‍ ബന്ധം ഉണ്ടാവുന്നു. ഇതുമൂലം രക്തം വേണ്ട അളവില്‍ രണ്ടാള്‍ക്കും ലഭിക്കാതെ വരുന്നു. ഓക്‌സിജന്‍, പോഷകം എന്നിവ വേണ്ട അളവില്‍ ലഭിക്കാതെ വരുമ്പോള്‍ ശിശുക്കളുടെ വളര്‍ച്ചയേയും ജീവനെയും പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുഴലുകള്‍ പരസ്പരം ഒന്നിക്കുന്നതുമൂലം ഒരാള്‍ക്കു ലഭിക്കേണ്ട രക്തം കൂടി മറ്റേ ഇരട്ടയിലേക്ക് ഒഴുകുന്നു.
ദാതാവായ ശിശുവിന്റെ വളര്‍ച്ച കുറയുകയും അതിനു ചുറ്റുമുള്ള ദ്രാവകം കുറയുകയും ചെയ്യുന്നു. ഇതുമൂലം ആവശ്യപോഷണം, ഓക്‌സിജന്‍ ഇവ ലഭിക്കാതെ ദാതാവായ ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നു. പതിയെ മരണം സംഭവിക്കുകയും ചെയ്യുന്നു. അധികം രക്തം സ്വീകരിക്കേണ്ടിവരുന്ന ശിശു, അതു കൈകാര്യം ചെയ്യാനാവാതെ ക്രമേണ മരണത്തിലേക്ക് അടുക്കുന്നു. കൃത്യസമയത്ത് ഈ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കാനായാല്‍ ഇരട്ടകളെ രക്ഷപ്പെടുത്താനാവും.ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇത്.
ഇവിടെ വിഡിയോയിൽ അടി കിട്ടുന്ന ആള്‍ അതൊന്നും തിരിച്ച് കൊടുക്കാതെ എല്ലാം കൊള്ളുകയാണ്. എപ്പോഴെങ്കിലും തിരിച്ച് കൊടുക്കാമെന്ന പ്രതീക്ഷയായിരിക്കും.
https://www.facebook.com/Malayalivartha