ജീവിച്ചിരിക്കുന്ന യഥാർത്ഥ രക്തരക്ഷസ്സ്

രക്തരക്ഷസ്സ് എന്നാൽ വെറും പഴം കഥ എന്ന് എഴുതി തള്ളാൻ വരട്ടെ . പകൽ വെളിച്ചം കണ്ടാൽ ഓടിയൊളിക്കുന്ന, മനുഷ്യരക്തം ഊറ്റിയൂറ്റി കുടിക്കുന്ന യഥാർത്ഥ രക്ത രക്ഷസ്സ് ഓസ്ട്രേലിയയിൽ ജീവിച്ചിരിപ്പുണ്ട്.20 വർഷത്തോളമായി സൂര്യവെളിച്ചത്തിൽപെടാതെയാണ് ജീവിതം.
ബ്രിസ്ബെയ്നിൽ താമസിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജോർജ്ജിന കോണ്ടോൺ 12 വയസ്സുമുതലാണ് രക്തം കുടിച്ച് തുടങ്ങിയത്. ആദ്യമൊക്കെ സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കിയാണ് രക്തം കുടിച്ചിരുന്നത്. ടി വി യിലും മൂവികളിലും രക്തരക്ഷസ്സുകളെ കാണുമ്പോൾ താനും അവരിലൊരാളാണെന്നു കൊച്ചു ജോർജ്ജിനക്കു തോന്നിയിരുന്നത്രെ. അവരിലൊരാളാവാൻ മുഖത്ത് ആവശ്യത്തിലധികം പൌഡർ വാരിപൂശുമായിരുന്നു. പിന്നെ കണ്ണിനടിയിൽ അമ്മയുടെ ഐ ഷാഡോ തേച്ച് കറുപ്പിക്കും.
ഒരുദിവസം ജോർജ്ജിനയുടെ കൂട്ടുകാരി അവളുടെ രക്തം കുടിക്കാൻ അനുവദിച്ചതോടെയാണ് മറ്റുള്ളവരുടെ രക്തത്തിന്റെ സ്വാദ് ഇഷ്ട്പ്പെട്ടുതുടങ്ങിയതത്രെ.
സമാന സ്വഭാവമുള്ള കൂട്ടുകാരുമായി രാത്രി കാലങ്ങളിൽ സിമട്രികളിൽ അലഞ്ഞു നടക്കാറുമുണ്ട്. പലരും ജോർജ്ജിനക്ക് രക്തം നൽകാൻ തയ്യാറാണെങ്കിലും എല്ലാവരുടെ ഓഫറുകളും സ്വീകരിക്കാറില്ല,കാരണം ആരോഗ്യപരമായ പേടി തന്നെ. ഇപ്പോൾ പതിവായി കുടിക്കുന്നത് സ്വന്തം ബോയ്ഫ്രണ്ടിന്റെ രക്തം തന്നെയാണ്. അപ്പോൾ പിന്നെ പേടിക്കണ്ടല്ലോ. കാമുകനും അതിൽ എതിർപ്പൊന്നും ഇല്ലത്രെ .
ശരീരത്തിൽ ഇരുമ്പിന്‍റെ അംശത്തിന്‍റെ കുറവും അനീമിയയുടെ അസുഖമുളളതോടെയാണ് രക്തം കുടിച്ച് തുടങ്ങിയതെന്ന് ജോർജ്ജിന പറയുന്നു.
https://www.facebook.com/Malayalivartha