ഇന്ത്യയിൽ രക്ത സമ്മർദ്ദ നിരക്ക് കൂടുന്നു

ലോകത്താകമാനമുള്ള ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന യുവാക്കളിൽ പകുതിയും ഏഷ്യൻ രാജ്യങ്ങളിലാണ്. ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങൾക്ക് ഉയർന്ന രക്ത സമ്മർദ്ദമുണ്ട് . 226 ദശലക്ഷം യുവാക്കളാണ് ചൈനയിൽ രക്തസമ്മർദ്ദം അനുഭവിക്കുന്നത്. 1975നും 2015നും ഇടക്ക് ഒാരോ രാജ്യങ്ങളിലെയും ജനങ്ങളുടെ രക്ത സമ്മർദ്ദത്തിലെ വ്യത്യാസം പഠന വിധേയമാക്കിയിരുന്നു. പുരുഷൻമാർക്കാണ് സ്ത്രീകളേക്കാൾ രക്തസമ്മർദ്ദം കൂടുതലെന്നും പഠനത്തിൽ തെളിഞ്ഞതായി ലണ്ടൻ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞർ പറയുന്നു.
വികസിത രാജ്യങ്ങളേക്കാൾ വികസ്വര, അവികസിത രാജ്യങ്ങളിലുള്ളവർക്കാണ് രക്തസമ്മർദ്ദം കൂടുതൽ. ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ് പ്രായമാകുമ്പോൾ രക്തസമ്മർദ്ദം ഉയർത്തുന്നതിനിടയാക്കും. അമിത വണ്ണവും രക്തസമ്മർദ്ദം കൂടുന്നതിന് പ്രധാന കാരണമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍, കൊഴുപ്പ് അടിയല്‍, അമിതവണ്ണം, പുകവലി, മദ്യപാനം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. വ്യായാമം ഇല്ലാത്ത ജീവിത രീതിയാണ് ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നത്. ഉപ്പ്, മധുരം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ബേക്കറി, സംസ്‌കരിച്ച മാംസം എന്നിവയുടെ അമിതോപയോഗവും രക്തസമ്മര്‍ദ്ദ നിരക്ക് ഉയര്‍ത്തും.
120/80 ആണ് ഒരു സാധാരണ മനുഷ്യന്റെ രക്ത സമ്മർദ്ദം. .120 എന്നത് ഹൃദയം സങ്കോചിക്കുമ്പോഴും 80 എന്നത് ഹൃദയം വിശ്രമിക്കുമ്പോഴും ഉള്ള രക്ത സമ്മർദ്ദമാണ്. ഇതിനു മുകളിൽ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
രക്ത സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?
∙ ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുവാന്‍ സാധിക്കും
∙ ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, അരി ആഹാരം എന്നിവ ഉള്‍പ്പെടുത്തുകയും കൊഴുപ്പുള്ള ആഹാര സാധനങ്ങൾ, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുകയും ചെയ്യുക
∙ അമിതവണ്ണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഒരു പ്രധാന കാരണമാകുമെന്നതിനാൽ സ്ഥിരമായ വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് പ്രധാനമാണ് .
മദ്യപാനം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയും, പുകവലി രക്തധമികളിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യും എന്നതിനാൽ പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha