എച്ച്ഐവി ബാധ തടയാനാകാതെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

എച്ച്ഐവി അണുവ്യാപനം മുന്‍പത്തെപോലെ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. അണുവ്യാപനം തടയുന്നതില്‍ 2007വരെ കൈവരിച്ചിരുന്ന വളര്‍ച്ച പിന്നീടു നിലനിര്‍ത്താനായില്ലെന്നാണു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
മെച്ചപ്പെട്ട ചികില്‍സയിലൂടെ കൂടുതല്‍കാലം ജീവിക്കാനാകുന്നതിനാല്‍ രോഗത്തോട് ഭയമില്ലാതായതും ജീവിത ശൈലിയിലുണ്ടായ മാറ്റവും മയക്കുമരുന്നുകളുെട വ്യാപനവുമാണ് ഇതിനുള്ള കാരണമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നത്. കേരളത്തില്‍ എച്ച്ഐവി അണുബാധിതരായി 29,221 പേരെ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ എച്ച്ഐവി അണുബാധ 0.12 ശതമാനമാണ്.
2016ലെ കണക്കുകളനുസരിച്ചു 20,954 പേരാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലുള്ള എആര്‍ടി (ആന്റി റിട്രോവൈറല്‍) കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15,071 പേര്‍ക്ക് ചികില്‍സ ആരംഭിച്ചു. എച്ച്ഐവി അണുബാധിതരില്‍ 4673 പേര്‍ മരണമടഞ്ഞു.
ഈ വര്‍ഷം ഒക്ടോബര്‍ വരെ 1,199 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായത്. ഏറ്റവും കൂടുതല്‍ എച്ച്ഐവി ബാധിതരെ കണ്ടെത്തിയതും തിരുവനന്തപുരത്താണ്. എന്നാല്‍, മറ്റു ജില്ലകളിലേയും ആളുകള്‍ തിരുവനന്തപുരത്ത് പരിശോധന നടത്തിയിരിക്കാമെന്നതിനാല്‍ ഇതു ജില്ലയിലെ കണക്കായി കരുതാനാകില്ല. മറ്റു ജില്ലകളിലെ കണക്കിലും ഇതനുസരിച്ച് വ്യത്യാസം വരാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha