അമിതവണ്ണം കാഴ്ച ശക്തി കുറയ്ക്കും

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് തടി കൂടുന്നതിനും അമിത ഭാരത്തിനും കാരണമാകുന്നതോടൊപ്പം കണ്ണിന്റെ കാഴ്ച്ചയെയും ബാധിക്കും. കുടലുകളിലെ ബാക്ടീരിയകള്‍ക്ക് അന്ധതയിലേക്ക് ശരീരം നീങ്ങുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്.അന്നനാളത്തിലും കുടലിലും വസിക്കുന്ന ബാക്ടീരിയകള്‍ കണ്ണിന്റെ പിന്‍ഭാഗത്ത് വലിയ രീതിയില്‍ കൊഴുപ്പ് അടിയുന്നത്തിനു കാരണമാകുകയും ഇത് അന്ധതാ രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. കാഴ്ച മങ്ങാനും കടും വെളിച്ചത്തെ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയിലേക്ക് രോഗി ചെന്നെത്തും. നാഡികോശങ്ങളെ കൊഴുപ്പ് നശിപ്പിക്കുന്നതാണ് ഈ രീതിയിലുള്ള അന്ധതയ്ക്ക് കാരണം. നാഡീ കോശങ്ങളെ നശിപ്പിച്ച ശേഷം രക്തക്കുഴലില്‍ അസുഖകരമായ വളര്‍ച്ചയുണ്ടാകുന്നു. തുടക്കത്തില്‍ തന്നെ എഎംഡി തിരിച്ചറിഞ്ഞാല്‍ ചികില്‍സ തേടാം. എന്നാല്‍ കാലം കഴിയുതോറും ചികില്‍സയുടെ ഫലം കുറഞ്ഞുവരും.
രക്തക്കുഴല്‍ സംബന്ധമായ കണ്ണിന്റെ പ്രായാധിക്യത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഗട്ട് മൈക്രോബയോം കാരണമാകുമെന്ന് ഗവേഷകനായ മൈക് സഫീഹ പറയുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha