കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നോര്‍മലാക്കാനും ഒറ്റമൂലി

ഉയർന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ ഇന്ന് ഏറെ ആശങ്ക ഉണ്ടാക്കുന്ന ഒരു ജീവിത ശൈലി രോഗമാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും രക്തസമ്മർദ്ദം കുറക്കാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിക്ക് കഴിയുമെന്നത് ഏറെ ആശ്വാസം തരുന്നതല്ലേ?
ആർക്കും എളുപ്പം ഉണ്ടാക്കാവുന്ന ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ..
ആവശ്യമുള്ള സാധനങ്ങള്‍
ചതച്ച വെളുത്തുള്ളി, ഒരു ടേബിള്‍ സ്പൂണ് നാരങ്ങ നീര്, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരുമിച്ച് ചേര്‍ത്ത് അഞ്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അഞ്ച് ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.
കഴിയ്‌ക്കേണ്ട വിധം
അഞ്ച് ദിവസത്തിനു ശേഷം പ്രഭാത ഭക്ഷണത്തിനു മുന്‍പും അത്താഴത്തിനു ശേഷവും കഴിയ്ക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഫലം മനസ്സിലാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരിക്കലും ദിവസവും മൂന്ന് പ്രാവശ്യം ഇത് കഴിയ്ക്കരുത്. രക്തസമ്മർദ്ദം അളവിലും കുറയാൻ ഇത് കാരണമായേക്കാം.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും കുറക്കാൻ വളരെ ഫലപ്രദമായ ഒന്നാണ് ഈ മരുന്നുകൂട്ട്. അലോപ്പതി മരുന്നുകൾക്കുള്ള പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ധൈര്യമായി പരീക്ഷിക്കാം.
https://www.facebook.com/Malayalivartha