എബോളയ്‌ക്കെതിരെ പ്രതിരോധ വാക്‌സിന്‍ സമ്പൂര്‍ണ വിജയം

1976ലാണ് എബോള വൈറസ് കണ്ടെത്തുന്നത്. എബോള വൈറസ് ഡിസീസ്, എബോള ഹെമോറേജിക് ഫീവര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗമാണ് എബോള. നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി തകരുമ്പോഴുണ്ടാകുന്ന രോഗമാണിത്. എബോള വൈറസുകള്‍ അഞ്ച് തരത്തില്‍പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ ബാക്കി നാലും മനുഷ്യനില്‍ രോഗമുണ്ടാക്കുന്നതിന് പര്യാപ്തമാണ്.
രോഗബാധയ്ക്കു പര്യാപ്തമായ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കാണിചചു തുടങ്ങും. പനി, തൊണ്ട വേദന, തല വേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ പേശി വേദനയും തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവയും കണ്ടുവരുന്നു. അസുഖ ബാധ മൂര്‍ഛിക്കുന്നതിനനുസരിച്ച് ചിലരില്‍ ആന്തരീകമോ ബാഹ്യമോ ആയ രക്തശ്രാവവും ഉണ്ടാകാറുണ്ട്. ചൊറിഞ്ഞു പൊട്ടല്‍, വൃക്കകരള്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുക എന്നിവയും കണ്ടുവരുന്നു.
ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തപ്പെട്ടതാണ്. രോഗ ബാധിത ജീവിയുടെ ശരീര ദ്രവങ്ങളിലൂടെയാണ് പ്രധാനമായും എബോള പടരുന്നത്. ലൈംഗീക ബന്ധത്തിലൂടെയും രോഗം ബാധിച്ച വ്യക്തിയുടെ രക്തം സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം.
ഈ രോഗം ബാധിച്ച് മരണപ്പെട്ടവരിലധികവും രക്തശ്രാവവും നിര്‍ജലീകരണവും മൂലമായിരുന്നു. മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബളയ്ക്കു സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ പലരും ലക്ഷണങ്ങളെ തെറ്റിദ്ധരിക്കാറാണ് പതിവ്. പലപ്പോഴും തിരിച്ചറിയുമ്പഴേക്കും ഏറെ വൈകാറുണ്ട്. ഇതും മരണ കാരണമാകുന്നു.
11300 പേര്‍ എബോളയുടെ താണ്ഡവത്തില്‍ മരണത്തിന് കീഴടങ്ങി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ് രോഗം വ്യാപിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സമീപരാജ്യങ്ങളായ ലൈബീരിയയിലേക്കും നൈജീരിയയിലേക്കും വ്യാപിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൈബീരിയയിലാണ്.
https://www.facebook.com/Malayalivartha