മറവിയും മണവും തമ്മില്‍ ബന്ധമുണ്ടോ?

മറവിയും മണവും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയേണ്ടിവരും. പ്രത്യക്ഷത്തില്‍ നമുക്കത് തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലും ഗന്ധം തിരിച്ചറിയാനുളള ശേഷി അളന്ന് മറവിരോഗത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഗന്ധശേഷി പരിശോധിച്ചാല്‍ തുടക്കത്തില്‍തന്നെ മറവി രോഗം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഗന്ധം തിരിച്ചറിയാനുളള കഴിവ് രോഗിക്ക് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ആരോഗ്യം, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ 728 പേരെ ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഗന്ധശേഷി പരിശോധിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന 'സ്‌നിഫിന്‍ സ്റ്റിക്‌സ് ഓഡര്‍ ഐഡന്റിഫിക്കേഷന്‍ ടെസ്റ്റ്' ഉപയോഗിച്ചാണ് പഠനം നടത്തിയത്. 16 വ്യത്യസ്തഗന്ധങ്ങളുടെ പരിശോധനയാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. ഇതോടൊപ്പം ധാരണാശക്തി അളക്കാനുള്ള ടെസ്റ്റും നടത്തി. ഗന്ധശേഷി അളക്കാനുളള സാധാരണ പരിശോധനയിലൂടെത്തന്നെ മറവിരോഗം ബാധിക്കാനിടയുളള രോഗികളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വേനിയ സര്‍വകാലാശാലയിലെ പെരെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. സമീപഭാവിയില്‍ വരാനിരിക്കുന്ന മറവിരോഗത്തെ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷണത്തിന് നേത്യത്വം നല്‍കിയ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡേവിഡ് റോള്‍ഫ് പറഞ്ഞു.
https://www.facebook.com/Malayalivartha