ക്യാന്‍സറിനെ ചെറുക്കും ഒറ്റമൂലി

ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹൃദയാഘാതവും ക്യാന്‍സറും. നമ്മുടെ ജീവിതരീതികളും ഭക്ഷണശീലവുമാണ് ഇതിന് കാരണം. ഇവയില്‍ മാറ്റം വരുത്തുകയും പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഈ അസുഖങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ നമുക്ക് സാധിക്കും. ക്യാന്‍സറിനെ ചെറുക്കാനും ഹൃദയത്തെ സംരക്ഷിക്കാനുമുളള ഒറ്റമൂലി നമുക്ക് തന്നെ തയ്യാറാക്കി കഴിക്കാം. ഒറ്റമൂലി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
വെളുത്തുളള, മുളപ്പിച്ച ഗോതമ്പ്, വാള്‍നട്ട്, ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഒറ്റമൂലി തയ്യാറാക്കാന്‍ വേണ്ടത്. ഒരു ഗ്ലാസ് ജാറില്‍ വെളളം നിറച്ച് 400 ഗ്രാം ഗോതമ്പ് അതില്‍ ഇട്ടുവയ്ക്കുക. 10 മണിക്കൂര്‍ കഴിയുമ്പോള്‍ വെളളംമൂറ്റി അത് മുളയ്ക്കാന്‍ വയ്കുക. ഒരു ദിവസം കഴിയുമ്പോള്‍ ഗോതമ്പ് മുളയ്ക്കും. 12 ബള്‍ബ് വെളുത്തുള്ളിയുടെ തോല്‍ നീക്കിയത്, 400ഗ്രാം വാള്‍നട്ട്, മുളപ്പിച്ച കോതമ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ഈ മിശ്രിതം തയ്യാറാക്കാന്‍ 15 ചെറുനാരങ്ങ വേണം. ഇതില്‍ 5 ചെറുനാരങ്ങ തോലോടെ അരച്ചു മിശ്രിതത്തിലേക്ക് ചേര്‍ക്കണം. ബാക്കിയുളള ചെറുനാരങ്ങ ജ്യൂസ് പിഴിഞ്ഞെടുക്കുക. ഇതിലേയ്ക്ക് 4 ചെറിയ കപ്പ് തേനും ചേര്‍ത്തിളക്കുക. ഈ മിശ്രിതം നല്ലതുപോലെ ഇളക്കിയതുനുശേഷം ഗ്ലാസ് ജാറിലടച്ചു ഫ്രഡ്ജില്‍ സൂക്ഷിക്കുക. ദിവസവും മൂന്നു നേരം ഒന്നു രണ്ടു ടേബിള്‍ സ്പൂണ്‍ വീതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കഴിയ്ക്കുക. ക്യാന്‍സര്‍ രോഗികളെങ്കില്‍ ഇത് ദിവസവും രണ്ടു മണിക്കൂര്‍ ഇടവിട്ട് ഓരാ സ്പൂണ്‍ വീതം കഴിയ്ക്കണം.
https://www.facebook.com/Malayalivartha