വേദന സംഹാരികള്‍ അധികമായാൽ കേൾവിക്കുറവ്

ചെറിയൊരു തലവേദന വന്നാല്‍ പോലും ഉടനെ വേദനാ സംഹാരികൾ കഴിക്കുന്ന ശീലം ഇന്ന് സാധാരണമായി കണ്ടുവരുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെയാണ് പലപ്പോഴും ഗുളികകൾ വാങ്ങി കഴിക്കുന്നത്. വേദന സംഹാരികള്‍ താല്ക്കാലിക ശമനം ഉണ്ടാകുമെങ്കിലും ഇത് ഭാവിയിൽ ദോഷങ്ങൾ ഉണ്ടാക്കും.
പലപ്പോഴും ഇത് കിഡ്നികളുടെ പ്രവർത്തനത്തെയും വയറിൽ അസ്വസ്ഥതകൾക്കും കാരണമാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ മുതൽ ഉള്ളതാണ്. പുതിയ പഠനങ്ങൾ പറയുന്നത്, അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് .
അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുണ്ടായത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.
വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍ തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഡോ: ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48നും 73നും ഇടയില്‍ പ്രായമുള്ള 55,000 സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഗവേഷക സംഘം നിഗമനത്തിലെത്തിയത്.
https://www.facebook.com/Malayalivartha