സൈനസ് പ്രശ്‌നമാണോ? പരിഹാരം വീട്ടിൽ തന്നെ

രാവിലെ എഴുന്നേൽക്കുന്നത് തന്നെ സഹിക്കാൻ പറ്റാത്ത തലവേദനയുമായാണോ? തലയ്ക്കു വല്ലാത്ത ഭാരവും കണ്ണുകൾക്ക് വേദനയും തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ രോഗം സൈനസൈറ്റിസ് ആണ്.
എന്താണ് സൈനസൈറ്റിസ്? മൂക്കിനും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള അസ്ഥികള്‍ക്കിടയില്‍ വായുനിറഞ്ഞുനില്ക്കുന്ന ശൂന്യമായ അറകളുണ്ട് . ഇവയാണ് സൈനസുകൾ .സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളിൽ വീക്കം അഥവാ നീരിളക്കം വരുന്നതാണ് സൈനസൈറ്റിസ്.
സ്ഥിരമായ തലവേദന, രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, ശരീരത്തിന്റെ ബാലൻസ് തെറ്റിപോകുന്നത്, തലകറക്കം,വായ്‌നാറ്റം, മൂക്കിന്റെ പിന്നിൽ നിന്നും കഫം ഇറങ്ങുക എന്നിവയെല്ലാം സൈനസിന്റെ ലക്ഷണമാണ്.
സമീകൃത ആഹാരം, വ്യായാമം, പ്രാണായാമം എന്നിവയിലൂടെ ആശ്വാസം കിട്ടുന്നതായി കണ്ടിട്ടുണ്ട്. ആവികൊള്ളുന്നതും ഫലപ്രദമാണ്. സൈനസ് പ്ലാസ്റ്റി പോലുള്ള ആധുനിക ചികിത്സാ സമ്പ്രദായങ്ങളും ഇപ്പോൾ നിലവിലുണ്ട്.
ജീവിത ശൈലിയിലും ആഹാരത്തിലും വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് തന്നെ ഏറെ പഴക്കം വരാത്ത സൈനസുകൾ ഭേദമാകാറുണ്ട് . വെള്ളം, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍, മുളകുപൊടി, ചെറുനാരങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചുണ്ടാകുന്ന മരുന്ന് സൈനസ്സിനു ഏറെ ഫലപ്രദമാണെന്ന് അനുഭവസ്ഥർ പറയുന്നു.
ഉണ്ടാക്കുന്ന വിധം
വെള്ളം ..1/2 കപ്പ് ,ഫില്‍ട്ടര്‍ ചെയ്യാത്ത ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 /4 കപ്പ്,ഓര്‍ഗാനിക് തേന്‍ - 1 ടേബിള്‍ സ്പൂണ്‍ ,1 ടീസ്പൂണ്‍ മുളകുപൊടി, ഒരു ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു കഷ്ണം ഇഞ്ചി
തിളപ്പിച്ച വെള്ളത്തിൽ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേർത്തതിനുശേഷം മുളകുപൊടിയും തേനും ചേർക്കുക.ചെറുനാരങ്ങാ നീര് ചേർത്ത് ദിവസം 3 -4 പ്രാവശ്യം കുടിച്ചാൽ സൈനസ്സിൽ നിന്ന് മുക്തിനേടാം .
എരിവ്,ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് ഭക്ഷണത്തിൽ കുറയ്ക്കുന്നതും വിറ്റാമിൻ എ,വിറ്റാമിൻ സി അടങ്ങിയ കാരാട്ട്, മധുരക്കിഴങ്ങ്, ഓറഞ്ച, മാങ്ങ, തക്കാളി, ബ്രോക്കോളി സ്ട്രോബറി,പപ്പായ, ചെറുനാരങ്ങാ, എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നതും സൈനസ്സിനെ ഏറെ കുറെ മാറ്റിനിർത്തും
https://www.facebook.com/Malayalivartha